അക്ഷരാർഥത്തിൽ അദ്ഭുതം; ദേശീയപാതയിൽ നിന്ന് അതിശയകരമായൊരു രക്ഷെപ്പടൽ വാർത്ത
text_fieldsകോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ നിന്ന് അദ്ഭുതകരമായൊരു രക്ഷെപ്പടൽ വാർത്ത. റോഡ് സൈഡിൽ ബൈക്ക് നിർത്തിയിരുന്ന യുവാവാണ് കഥയിലെ നായകൻ. ഒരുവശത്തുനിന്ന് നിയന്ത്രണം വിട്ടുവന്ന ജെ.സി.ബിക്കും മറുവശത്തുനിന്ന് രന്ന ബൊലേറോക്കും ഇടയിൽ ഇദ്ദേഹം അകപ്പെടുകയായിരുന്നു.
ദേശീയപാതയിൽ കരിങ്കല്ലത്താണി തോടുകാപ്പിലാണ് അപകടമുണ്ടായത് . ബ്രേക്ക് നഷ്ട്ടപ്പെട്ട ജെ.സി.ബി നിയന്ത്രണം വിട്ട് ഒരുവശത്തേക്ക് പാഞ്ഞ് വന്നു. ഇൗ സമയം എതിരെവന്ന ബൊലേറൊ ജെ.സി.ബിയിൽ ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളും റോഡ്സൈഡിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവിന്നേരേ പാഞ്ഞടുത്തെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു.
മഹീന്ദ്ര ബൊലേറോയിലെ യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജെ.സി.ബി ഡ്രൈവർ ചെറിയ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രേക്ക് നഷ്ട്ടപ്പെട്ട ജെ.സി.ബി മരത്തിലിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
