രക്ഷകൻ ബൊലേറൊ; ഞെട്ടൽ മാറാതെ സാലിഹ്
text_fieldsമലപ്പുറം കരിങ്കല്ലത്താണിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടം കണ്ടവർ മൂക്കത്ത് വിരൽവച്ചിരിക്കുകയാണ്. തലനാരിഴക്കാണ് ഒരു ചെറുപ്പക്കാരൻ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആ ചെറുപ്പക്കാരെൻറ പേര് മുഹമ്മദ് സാലിഹ് എന്നാണ്. വഴിവക്കിൽ ബൈക്കുമായി കൂട്ടുകാരനെ കാത്തിരിക്കുകയായിരുന്നു താനെന്ന് സാലിഹ് പറയുന്നു.

ശബ്ദംകേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ജെ.സി.ബി തെൻറ നേരേ പാഞ്ഞടുക്കുകയാണ്. എഴുന്നേറ്റ് മാറാനുള്ള ശ്രമം നടത്തുേമ്പാഴേക്കും എതിർവശത്തുനിന്ന് വന്ന ബൊലേറോ ജെ.സി.ബിയിൽ ഇടിച്ചു. ഇതോടെ തനിക്ക് നേരേവന്ന ജെ.സി.ബി ദിശമാറി പോവുകയായിരുന്നെന്ന് സാലിഹ് പറഞ്ഞു.
ബൊലേറൊ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ താൻ അപകടത്തിൽപെേട്ടനെയെന്നും പിന്നീട് വീഡിയൊ ദൃശ്യങ്ങൾ കണ്ടതോടെയാണ് അപകടത്തിെൻറ ഗൗരവം മനസിലായതെന്നും ഇൗ ചെറുപ്പക്കാരൻ പറയുന്നു. ബൊലേറോയിലെ യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ജെ.സി.ബി ഡ്രൈവർ ചെറിയ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രേക്ക് നഷ്ട്ടപ്പെട്ട ജെ.സി.ബി മരത്തിലിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
