Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആറ്​ പുതിയ കാറുകളുമായി...

ആറ്​ പുതിയ കാറുകളുമായി ഇന്ത്യൻ വിപണി കീഴടക്കാൻ ഹോണ്ട

text_fields
bookmark_border
ആറ്​ പുതിയ കാറുകളുമായി ഇന്ത്യൻ വിപണി കീഴടക്കാൻ ഹോണ്ട
cancel

ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്​തമാക്കുന്നതി​​െൻറ ഭാഗമായി ആറ്​ പുതിയ കാറുകൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട. 2017ലെ ടോക്കിയോ മോ​േട്ടാർ ഷോയിലാണ്​ ഹോണ്ടയുടെ സുപ്രധാന പ്രഖ്യാപനം. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ കാറുകൾ പുറത്തിറക്കാനാണ്​ കമ്പനിയുടെ പദ്ധതി. 

ഇന്ത്യയിൽ ഇലക്​ട്രിക്​ കാറുകൾ പുറത്തിറക്കാൻ തൽക്കാലം പദ്ധതിയില്ലെന്ന്​ ഹോണ്ട സി.ഇ.ഒ തഹരിഗോ ഹച്ചി​ഗോ വ്യക്​തമാക്കി. എന്നാൽ ഇന്ത്യൻ വിപണിക്കായി ഹൈബ്രിഡ്​ കാറുകൾ പരിഗണിക്കും. സർക്കാറി​​െൻറ നയം കൂടി അറിഞ്ഞ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകു. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ ആറ്​ പുതിയ കാറുകൾ പുറത്തിറക്കും. 2020–ഒാടെ  മലിനീകരണ ചട്ടമായ ബി.എസ്​6ലേക്ക്​  ഇന്ത്യൻ വിപണിയിൽ എത്താനാവുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്​തമാക്കി.

ഇന്ത്യയിൽ ഹൈബ്രിഡ്​ കാറുകളുടെയും വൈദ്യുത വാഹനങ്ങളുടെയും ഭാവി തികഞ്ഞ അനിശ്​ചിതത്വത്തിലാണെന്ന്​ ഹചിഗൊ വെളിപ്പെടുത്തി. കഴിഞ്ഞ ജൂലൈയിൽ ജി.എസ്​.ടി നടപ്പിലാക്കിയതോടെ ഹൈബ്രിഡ്​ വാഹനങ്ങളുടെ വില ഉയർന്നിരുന്നു. ഇതാണ്​ ഹോണ്ടയു​ൾപ്പടെയുള്ള കമ്പനികളെ ആശങ്കപ്പെടുത്തുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaautomobilemalayalam newsIndian marketNew cars
News Summary - 6 New Honda cars to be launched–Hotwheels
Next Story