എസ്.യു.വി വിപണി പിടിക്കാൻ ജിംനിയും-VIDEO
text_fieldsഇന്ത്യയിൽ അതിവേഗം വളരുന്ന വാഹനവിഭാഗമാണ് എസ്.യു.വികളുടേത്. മുമ്പത്തേക്കാളും വലിയ കാറുകളോട് ഇന്ത്യൻ വിപണിക്ക് പ്രിയമേറുന്ന കാലമാണിത്. ഇത് മുതലാക്കി നിരവധി താരങ്ങളാണ് സെഗ്മെൻറിൽ അണിനിരക്കുന്നത്. ഇൗ നിരയിലേക്കാണ് മാരുതിയുടെ ജിംനിയും എത്തുന്നത്.
1970ലാണ് സുസുക്കി ജിംനിയുടെ ആദ്യതലമുറ വിപണിയിലെത്തിയത്. പിന്നീട് 1998ലാണ് ജിംനിയുടെ അടുത്ത തലമുറ വാഹനം പുറത്തിറങ്ങിയത്. അമ്പത് വർഷത്തെ ചരിത്രത്തിനിടയിൽ ജിംനിയുടെ നാല് തലമുറകൾ വിപണിയിലെത്തിയിട്ടുണ്ട്. ഇപ്പോൾ ജിംനിയുടെ ഏറ്റവും പുതിയ മോഡലിനെ യുറോപ്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് സുസുക്കി.
ചതുരാകൃതിയിൽ ഒാഫ് റോഡ് ഡ്രൈവിങ്ങിനായി ഒരുങ്ങിയിറങ്ങിയത് പോലെയാണ് ജിംനിയുടെ രൂപഭാവം. കറുത്ത നിറത്തിലുള്ള പുതിയ ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, 15 ഇഞ്ച് മെറ്റാലിക് അലോയ് വീലുകൾ എന്നിവയുടെ ഡിസൈൻ മനോഹരമാണ്. ഒാഫ് റോഡിങ്ങിനായുള്ള ലാഡർ ഫ്രേമുമായാണ് ജിംനി പുത്തൻ പതിപ്പിെൻറ വരവ്. 4WD ഗിയർ സിസ്റ്റമാണ് വാഹനത്തിേൻറത്. 1.3 ലിറ്റർ എൻജിന് പകരം 1.5 ലിറ്റർ എൻജിനാണ് കാറിന് കരുത്ത് പകരുന്നത്. പുതിയ ജിംനിയിൽ ഭാരം കുറക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഇത് കൂടുതൽ ഇന്ധനക്ഷമത വാഹനത്തിന് നൽകും. അഞ്ച് സ്പീഡ് മാനുവൽ, 4 സ്പീഡ് ഒാേട്ടാമാറ്റിക്കുമാണ് ട്രാൻസ്മിഷൻ.
സുരക്ഷക്കും ജിംനിയിൽ കാര്യമായ പ്രാധാന്യം കമ്പനി നൽകിയിട്ടുണ്ട്. ഇതിനായി ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട് സംവിധാനവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
