വലിപ്പം കുറച്ച്​ കിടിലൻ ലുക്കിൽ റേഞ്ച്​ റോവർ ഇവോക്​

21:05 PM
27/11/2018

നഗര യാത്രികരെ കൂടി ലക്ഷ്യമിട്ട്​ വലിപ്പം കുറച്ച്​ റേഞ്ച്​ റോവർ ഇവോക്കെത്തുന്നു. 2019ൽ പുതിയ പ്ലാറ്റ്​ഫോമിലായിരിക്കും ഇവോക്കി​നെ വീണ്ടും അവതരിപ്പിക്കുക. പെട്രോൾ, ഡീസൽ എൻജിനുക​ൾക്കൊപ്പം ഹൈബ്രിഡ്​ കരുത്തും ഇവോക്കിനുണ്ടാകും. ഏകദേശം 28.51 ലക്ഷമാണ്​ ​കാറി​​െൻറ വില. എന്നാൽ, ഇറക്കുമതി തീരുവ കൂടി ചേരു​േമ്പാൾ വില ഇനിയും ഉയരും. 

EVOUQE-23

സൂപ്പർ സ്ലിം എൽ.ഇ.ഡി ലൈറ്റ്​, ഫ്ലഷ്​ ഡോർ ഹാൻഡിലുകൾ തുടങ്ങി മുൻ മോഡലുമായി താരതമ്യം ചെയ്യു​േമ്പാൾ പുതിയ റേഞ്ച്​ റോവറിന്​ ഗാംഭീര്യം കൂടുതലാണ്​. ആഡംബരം കൂട്ടി മനോഹരമായി തന്നെ അകം ഡിസൈൻ ചെയ്​തിട്ടുണ്ട്​. ഉയർന്ന നിലവാരത്തിലു​ളള പ്ലാസ്​റ്റിക്കും തുകലുമാണ്​ ഇൻറീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്​. ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, 16 തരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

നാലു സിലിണ്ടർ പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പമാവും ഇവോക്​ ആദ്യം വിപണിയിലെത്തിക്കുക. ഒരു വർഷത്തിനകം മൂന്നു സിലിണ്ടർ പ്ലഗ്​ ഇൻ ഹൈബ്രിഡ്​ എൻജിൻ സഹിതവും കോംപാക്​ട്​ എസ്​.യു.വി ലഭിക്കും. 150 പി.എസ്​ മുതൽ 300 പി.എസ്​ വരെയാവും ഇവോക്കി​​െൻറ വിവിധ വകഭേദങ്ങളുടെ പരമാവധി കരുത്ത്​. ഒാഫ്​ റോഡ്​ യാത്രകൾക്കായി ഒാൾ വീൽ ഡ്രൈവ്​ സിസ്​റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​​. 

Loading...
COMMENTS