Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകറുപ്പിൽ കുളിച്ച്​...

കറുപ്പിൽ കുളിച്ച്​ നിൻജ എത്തും

text_fields
bookmark_border
kawasaki-ninja-24
cancel

നിൻജ 650​​​െൻറ പുതിയ പതിപ്പ്​ അവതരിപ്പിച്ച്​ കാവസാക്കി. കറുത്ത നിറത്തിലെത്തുന്ന നിൻജയുടെ കെ.ആർ.ടി എഡിഷന്​ 5.69 ലക്ഷമാണ്​ വില. നിലവിൽ നിൻജ നീല നിറത്തിൽ വിപണിയിൽ ലഭ്യമാണ്​. പുതിയ ബൈക്കിൽ നിറത്തിലൊഴികെ മറ്റ്​ മെക്കാനിക്കൽ ഫീച്ചറുകളിലൊന്നിലും കവസാക്കി മാറ്റം വരുത്തിയിട്ടില്ല. പഴയ 650 സി.സി എൻജിൻ തന്നെ പുതിയ നിൻജയിലും തുടരും. ഹോണ്ടയുടെ സി.ബി.ആർ 650 ആണ്​ നിൻജയുടെ പ്രധാന എതിരാളി. 7.37 ലക്ഷമാണ്​ സി.ബി.ആർ 650യുടെ വില.

650 സി.സി എൻജിൻ കരുത്തിൽ നാല്​ മേ​ാ​േട്ടാർ സൈക്കിളുകൾ അടുത്ത വർഷം പുറത്തിറക്കാനാണ്​ പദ്ധതിയെന്ന്​ കവസാക്കി അറിയിച്ചു. ഇതിലൊന്നായിരിക്കും നിൻജ 650. നിൻജക്ക്​ ഇന്ത്യയിൽ ആവശ്യകത കൂടി വരുന്നുണ്ടെന്നും കവസാക്കി വ്യക്​തമാക്കി.

2019 കവസാക്കി നിൻജയിലും 650 സി.സി എൻജിൻ തുടരും. 68 പി.എസ്​ പവർ 8000 ആർ.പി.എമ്മിലും 65.7 എൻ.എം ടോർക്ക്​ 6500 ആർ.പി.എമ്മിലും നൽകും. മുൻ മോഡലുമായി താരത്മ്യം ചെയ്യു​േമ്പാൾ ബൈക്കി​​​െൻറ ഭാരം കുറഞ്ഞിട്ടുണ്ട്​. ഡിസൈനിൽ ചെറിയ മാറ്റങ്ങൾ പുതിയ ബൈക്കിലുണ്ടാകും. സ്പ്ലിറ്റ്​ സീറ്റാവും പുതിയ മോഡലിലുണ്ടാവുക. അ​നലോഗ്​ മീറ്ററും ഡിജിറ്റൽ സ്​പീഡോ മീറ്ററും ഉൾപ്പെടുന്നതാണ്​ ഇൻസ്​ട്രുമെ​ൻറ്​ പാനൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsIndia launchKawasakiNinja 650
News Summary - 2019 Kawasaki Ninja 650 Launched At ₹ 5.49 Lakh-Hotwheels
Next Story