അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീപ്പിെൻറ പുതിയ എസ്.യു.വിയുടെ ചിത്രങ്ങൾ പുറത്ത്
text_fieldsആഗോള വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന ജീപ്പിെൻറ പുതിയ എസ്.യു.വി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമം. ബീജിങ് മോേട്ടാർ ഷോയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രാൻഡ് കമാൻഡറിെൻറ ചിത്രങ്ങളാണ് പുറത്തായത്. മൂന്ന് നിരകളായി ഏഴ് സീറ്റുകൾ ഉൾക്കൊള്ളുന്ന എസ്.യു.വിയായിരിക്കും കമാൻഡർ. കഴിഞ്ഞ ഷാൻഹായ് മോേട്ടാർ ഷോയിലാണ് എസ്.യു.വിയുടെ മാതൃക ജീപ്പ് അവതരിപ്പിച്ചത്.

യുന്തു കൺസെപ്റ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ എസ്.യു.വി ജീപ്പ് അണിയിച്ചൊരിക്കിയിരിക്കുന്നത്. ബോക്സി പ്രൊഫൈലിലാണ് ഡിസൈൻ. സെവൻ സ്ലോട്ട് ഗ്രില്ലാണ് നൽകിയിരിക്കുന്നത്. ആങ്കുലർ വീൽ ആർച്ചുകളാണ്. എൽ.ഇ.ഡി ടെയിൽഗേറ്റാണ്.

നാല് വേരിയൻറുകളിലായിരിക്കും ജീപ്പിെൻറ പുതിയ എസ്.യു.വി വിപണിയിലെത്തുക. ലോങ്ങിട്ട്യൂട്, ലിമിറ്റഡ്, ഒാവർലാൻഡ്, സമ്മിറ്റ് എന്നിവയാണ് വേരിയൻറുകൾ. ചൈനയിൽ ഏപ്രിലിൽ വിപണിയിലെത്തുമെങ്കിലും മറ്റ് രാജ്യങ്ങളിലെ എസ്.യു.വിയുടെ വരവിന് സംബന്ധിച്ച് ജീപ്പ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കോംപാസ് ഉൾപ്പടെയുള്ള മോഡലുകളിലുടെ ജീപ്പ് ഇന്ത്യൻ വിപണിയിൽ തരംഗമായിരുന്നു.
