Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമറയില്ലാതെ റിവേഴ്സ് എടുക്കരുത്

text_fields
bookmark_border
കാമറയില്ലാതെ റിവേഴ്സ് എടുക്കരുത്
cancel
പുതിയ വാഹനങ്ങള്‍ക്ക് റിവേഴ്സ കാമറകളും സെന്‍സറും നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍. വാഹനാപകട നിരക്ക് കുറക്കാനാണ് നടപടി. റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രാലയം സെക്രട്ടറി അഭയ് ദാംലേയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതുകുടാതെ സുരക്ഷക്കായി നിരവധി ആധുനിക സംവിധാനങ്ങള്‍ വരും നാളുകളില്‍ വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. രാജ്യന്തര റോഡ് ഫെഡറേഷന്‍്റെ അടുത്ത വര്‍ഷത്തെ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദാംലെ പറഞ്ഞത്
1. വാഹനത്തിന്‍െറ വേഗത കുടുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന ബീപ്പ് ശബ്ദത്തോടുകൂടിയ അലാം നിര്‍ബന്ധമാക്കും
2. സീറ്റ് ബെല്‍റ്റ് വാണിങ്ങ് സംവിധാനം വാഹനങ്ങളി ഉള്‍പ്പെടുത്തണം
3. 2019ഓടെ എ.ബി.എസ്, ഇ.ബി.ഡി സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും
4. എയര്‍ബാഗുകളില്ലാത്ത വാഹനങ്ങള്‍ക്ക് വിലക്കുവരും
5. 2018 ഒക്ടോബര്‍ മുതല്‍ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധിക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനംവരും
6. ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റും യന്ത്രസഹായത്താലാകും
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story