Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജീപ്പിറങ്ങി

ജീപ്പിറങ്ങി

text_fields
bookmark_border
ജീപ്പിറങ്ങി
cancel

​പ്രമുഖ ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്​ ​ക്രിസ്​ലർ ഒാ​​േട്ടാമൊബൈൽസി​െൻറ ​ജീപ്പ്​ ഇന്ത്യയിൽ ഇറങ്ങി. സ്​പോർട്​സ്​ യൂട്ടിലിറ്റി മോഡലുകളായ വ്രാംങ്ളറും ഗ്രാൻഡ്​ ചെറോക്കുമാണ്​ കമ്പനി അവതിരിപ്പിച്ചത്​. 71.59 ലക്ഷത്തിനും​ 1.12 കോടിക്കുമിടയിലാണ്​​ ഇരുവാഹനങ്ങളുടെയും വില.
 

2.8ലിറ്റര്‍ ഡീസല്‍ എഞ്ചിനും 197ബി.എച്ച്.പി കരുത്തുമുള്ളതാണ്​ വ്രാംങ്ളറി​െൻറ വീല്‍ബേസ് കൂടിയ മോഡൽ. ഗ്രാന്‍ഡ് ചെറോക്കിയുടെ 1.12, 1.03, 93.64 കോടികളുടെ ലിമിറ്റെഡ്, സമ്മിറ്റ്, ഹൈപവര്‍ എസ്.ആര്‍.ടി എന്നിങ്ങനെയുള്ള മൂന്ന് വേരിയൻറുകളാണ്​ ലഭ്യമായിട്ടുള്ളത്​. ഇതില്‍ ആദ്യ രണ്ടെണ്ണത്തിനും 3.0ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനായിരിക്കും. 240ബി.എച്ച്.പി ഉല്‍പ്പാദിപ്പിക്കുന്ന ഈ കരുത്തന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. എസ്.ആര്‍.ടി വേരിയൻറ്​ ജീപ്പി​െൻറ പടക്കുതിരയാണ്. 6.4ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന്‍ 475 ബി.എച്ച്.പിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

അടുത്ത വർഷം പൂനയിലെ രഞ്​ജൻഗോണിൽ പുതിയ പ്ലാൻറും കമ്പനി ലക്ഷ്യമിടുന്നുണ്ട്​.  ഇൗ കലണ്ടർ വർഷം അവസാനത്തോടെ ഒമ്പത്​ നഗരങ്ങളിൽ ജീപ്പി​െൻറ പത്ത്​ ഡീലർഷിപ്പും ചൊവാഴ്​ച അഹ്​മദാബാദിൽ  കമ്പനിയുടെ ഒൗട്ട്​ലറ്റ്​ തുറക്കുമെന്നും അറയിച്ചിട്ടുണ്ട്​. ന്യൂഡൽഹിയിലും ചെന്നൈയിലും അടുത്ത മാസമാണ്​ ഒൗട്ട്​ലറ്റ്​ ആരംഭിക്കുക. ലോകത്തിൽ ആദ്യമായി എസ്​.യു.വി മോഡൽ പുറത്തിറക്കിയത്​ തങ്ങളുടെ കമ്പനിയാണെന്നാണ്​ എഫ്​.സി.എ ഇന്ത്യയുടെ പ്രസിഡൻറും എംഡിയുമായ കെവിൻ ഫ്ലിന്ന്​ അവകാശപ്പെടുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeep
Next Story