Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബൈക്കിലേറിയ...

ബൈക്കിലേറിയ പെണ്‍കരുത്ത് ഇനിയില്ല

text_fields
bookmark_border
ബൈക്കിലേറിയ പെണ്‍കരുത്ത് ഇനിയില്ല
cancel

ഇന്ത്യയിലെ പ്രമുഖ വനിതാ ബൈക്ക് സഞ്ചാരി വീനു പാലിവാല്‍ റോഡപകടത്തില്‍ മരിച്ചു. രാജ്യമൊട്ടാകെ യാത്രചെയ്യുന്നതിന്‍െറ ഭാഗമായി സുഹൃത്ത് ദീപേഷ് തന്‍വാറുമൊത്ത് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. തിങ്കളാഴ്ച വൈകീട്ട് ഭോപാലില്‍നിന്ന് 100 കി.മീ. അകലെ ഗ്യാരസ്പുരില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍നിന്ന് തെന്നിമറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.  ബൈക്ക് യാത്രകളെക്കുറിച്ച ഡോക്യുമെന്‍ററിയുടെ പണിപ്പുരയിലായിരുന്നു പാലിവാല്‍. അതേസമയം, വീനു പാലിവാല്‍ മരിച്ചത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്. ഗ്യാരസ്പൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വീനുവിന്  നല്‍കിയ ചികിത്സയില്‍ പിഴവുണ്ടായതായി കൂടെയുണ്ടായിരുന്ന ബൈക്ക് സഞ്ചാരി ദിപേഷ് തന്‍വാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് ഡോ.ആര്‍.എല്‍ സിങ്, ഡോ.ആര്‍.കെ വര്‍മ്മ,ഡോ.ആര്‍.കെ.സാഹു, ഡോ.നേഹ ജെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veenu paliwal
Next Story