ട്രയംഫ് ബോണവില്ലി ടി.120
text_fieldsട്രയംഫിന്െറ ജനപ്രിയ ബൈക്കായ ബോണവില്ലിയുടെ പുതുക്കിയ മോഡല്‍ T 120 അവതരണത്തിനൊരുങ്ങുന്നു. പഴയ മോഡലായ T 100നേക്കാള്‍ മികവും കാര്യക്ഷമതയും കൂടിയ ബൈക്കാണ് വരുന്നത്. കാഴ്ചയിലെ ചില സാമ്യങ്ങളൊഴിച്ചാല് സാങ്കേതികതകളിലുള്പ്പടെ സമൂല മാറ്റമാണ് പുതിയ T120ല്‍ കാണാനാകുക. ട്രയംഫിന്െറ ക്ളാസിക് ഡിസൈനും പുത്തന്‍ പ്രത്യേകതകളും ഒന്നിക്കുന്നു ബോണവില്ലിയില്. വയര്‍സ്പോക്ക് വീലുകളിലും ക്രോമിന്‍െറ ധാരാളിത്തത്തിലും തിളങ്ങുന്ന എക്സ്ഹോസ്റ്റിലും ഇത് കാണാനാകും. ഉരുണ്ട ഹെഡ്ലൈറ്റുകളില് എല്‍.ഇ.ഡി ഡെടൈം റണ്ണിങ്ങ് ലാമ്പുകളുണ്ട്. ഇരട്ട ഇന്‍സ്ട്രുമെന്റ് ക്ളസ്ചറില് അനലോഗ് സ്പീഡോമീറ്ററും ടാക്കോമീറ്ററുമാണുള്ളത്. പഴയ കാലത്തെ ഓര്‍മിപ്പിക്കുന്ന ഇന്ധന ടാങ്കും സീറ്റുകളുമാണ്. നാല് സ്ട്രോക്ക് എട്ട് വാല്‍വ് 1200 സി.സി എഞ്ചിന് അതിശയിപ്പിക്കാന്‍ പോന്നത്. കാതിന് ഇമ്പമുണ്ടാക്കുന്ന ശബ്ദമാണ് എഞ്ചിന് പുറപ്പെടുവിക്കുന്നത്. 10.7 കെ.ജി.എം എന്ന ടോര്‍ക്ക് 3100 ആര്.പി.എമ്മില്‍ പുറപ്പെടുവിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ്. രണ്ട് റൈഡിങ്ങ് മോഡുകളുണ്ട്. റോഡ്, റെയിന്‍ എന്നിവയാണവ. യു.എസ്.ബി ചാര്‍ജിങ്ങ് പോയന്റ് ഓപ്ഷണല്‍ ആയി ലഭിക്കുന്ന ക്രൂയിസ് കണ്ട്രോള്, മുന്നിലെ ടെലസ്കോപ്പിക് ഫോര്‍ക്ക് ഷോക്ക് അബ്സോര്‍ബര്‍, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക്,എ.ബി.എസ്, പിറെല്ലി ടയറുകള്‍ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍. 2016 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ബൈക്ക് അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
