Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹോണ്ട ബി.ആര്‍.വി...

ഹോണ്ട ബി.ആര്‍.വി അവതരിച്ചു

text_fields
bookmark_border
ഹോണ്ട ബി.ആര്‍.വി അവതരിച്ചു
cancel

ഹോണ്ടയുടെ കോംപാക്ട് എസി.യു.വി ബി.ആര്‍.വി ഇന്തോനേഷ്യ ഇന്‍റര്‍നാഷണല്‍ ഓട്ടോഷോയില്‍ അവതരിപ്പിച്ചു. ആദ്യ വില്‍പ്പന കേന്ദ്രമെന്ന നിലയില്‍ ഹോണ്ട ഉറ്റുനോക്കുന്ന വിപണിയാണ് ഇന്തോനേഷ്യ. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചന. കാഴ്ചയില്‍ ബി.ആര്‍.വിക്ക് ഹോണ്ടയുടെ തന്നെ മോബീലിയോടാണ് സാമ്യം. വലിപ്പമേറിയ ക്രോം ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, ക്രോം ഫിനിഷുള്ള ഫോഗ് ലാമ്പുകള്‍, റൂഫ് റെയിലുകള്‍ തുടങ്ങിയവ നല്‍കിയിട്ടുണ്ട്. ഹോണ്ടയുടെ മറ്റ് വാഹനങ്ങളോട് സാദൃശ്യമുള്ളതാണ് ഉള്‍വശം. 16 ഇഞ്ച് അലോയ് വീലുകള്‍ നല്ല ഗ്രൗണ്ട് ക്ളിയറന്‍സും ഒപ്പം ഭംഗിയും നല്‍കുന്നു. 120 ബി.എ.ച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്. ആറ് സ്പീഡ് മാനുവല്‍ സി.വി.ടി ഗിയര്‍ ബോക്സ് മികച്ച പ്രകടനം തരും. 2016 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഇന്ത്യയില്‍ വാഹനമത്തെുമെന്നാണ് പ്രതീക്ഷ. 

 

Show Full Article
TAGS:
Next Story