പുതുക്കിയ എക്സ്.യു.വി അടുത്തമാസം
text_fields
മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വി XUV5OO പരിഷ്കരിക്കുന്നു. പുതുക്കിയ വാഹനം അടുത്ത മാസം പുറത്തിറങ്ങുമെന്നാണ് സൂചന. 2011ല്‍ പുറത്തിറങ്ങിയ ശേഷം തൊലിപ്പുറത്തെ ചില മാറ്റങ്ങള്‍ വാഹനത്തിന് വരുത്തിയിരുന്നു. അത് മാറ്റി നിര്‍ത്തിയാല്‍ XUVക്ക് വരുത്തുന്ന കാര്യമായ മുഖം മിനുക്കലാകും ഇത്തവണത്തേത്. മുന്നിലെ ഗ്രില്ലാണ് മാറ്റങ്ങളില്‍ പ്രധാനം. പുത്തന്‍ സ്കോര്പ്പിയോയോട് സാമ്യമുള്ളതാണ് ഗ്രില്ല്. ഹണികോമ്പ് മെഷും കറുത്ത ഇഴകളില്‍ ക്രോം ഫിനിഷും ചേര്‍ന്ന ഇവ ആകര്‍ഷകം. ഹെഡ് ലൈറ്റുകളില്‍ എസ് ആകൃതിയിലുള്ള എല്‍.ഇ.ഡി ഇന്‍സേര്‍ട്ടുകള്‍ പന്നു. ബമ്പറുകള്‍ക്കും കാര്യമായ മാറ്റമുണ്ട്. വീതിയേറിയ എയര്‍ഡാം, ഹെഡ് ലൈറ്റിനോട് കൂടുതല്‍ ചേര്‍ന്നിരിക്കുന്ന ക്രോം ഫിനിഷോടുകൂടിയ ഫോഗ് ലാംബ് എന്നിവയുമുണ്ട്. പുത്തന്‍ 10 സ്പോക്ക് അലോയ് വീലുകള്‍ നല്‍കിയിട്ടുണ്ട്. ഉള്ളിലെ മാറ്റങ്ങളില്‍ പ്രധാനം സെന്‍െറര്‍ കണ്‍സോളിലാണ്. വലിയ ടച്ച് സ്ക്രീനോടുകൂടിയ ഇന്‍ഫോടൈന്‍മെന്‍െറ് സിസ്റ്റം മികച്ചത്. എഞ്ചിനില്‍ മാറ്റമില്ല. 2179 സി.സി 2.2liter mHawk ഡീസല്‍ എഞ്ചിന് 140 ബി.എച്ച് .പി കരുത്തുല്പാദിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
