വാഗൺ ആർ അടിസ്ഥാനം; ഏഴ്​ സീറ്റർ എം.പി.വിയുമായി മാരുതി

16:56 PM
07/05/2019
WAGANOR

ബജറ്റ്​ ഹാച്ച്​ വാഗൺ ആറിനെ അടിസ്ഥാനമാക്കി മാരുതി ഏഴ്​ സീറ്റർ കാർ പുറത്തിറക്കുന്നു. നീളമേറിയ പ്ലാറ്റ്​ഫോമിലേക്കും പുതിയ എൻജിനിലേക്കും വാഗൺ ആർ മാറിയതിന്​ പിന്നാലെയാണ്​ മാരുതിയുടെ പുതിയ നീക്കം. ​പ്രീമിയം ഡീലർഷിപ്പായ നെക്​സ വഴിയാവും മാരുതി പുതിയ കാർ വിറ്റഴിക്കുക. 

പ്രീമിയം ഇൻറീരിയറുമായിട്ടാവും ഏഴ്​ സീറ്റർ വാഗൺ ആർ വിപണിയിലേക്ക്​ എത്തുക. എർട്ടിഗക്ക്​ താഴെയുള്ള മാരുതിയു​ടെ എം.പി.വിയായിരിക്കും വാഗൺ ആർ അടിസ്ഥാനമാക്കി പുതുതായി പുറത്തിറക്കുന്ന കാർ. നിലവിലെ വാഗൺ ആറിലെ 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാവും പുതിയ കാറിന്​ കരുത്ത്​ പകരുക. 82 ബി.എച്ച്​.പി കരുത്തും 113 എൻ.എം ​േടാർക്കും എൻജിൻ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലിനൊപ്പം ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷനും ഉണ്ടാവും. 

ഏഴ്​ സീറ്റർ എം.പി.വികൾ പുറത്തിറക്കാൻ പല കമ്പനികളും നേരത്തെ തന്നെ നീക്കമാരംഭിച്ചിരുന്നു. ഏഴ്​ സീറ്റർ എം.പി.വി ഡാറ്റ്​സൺ പുറത്തിറക്കിയിരുന്നു. റെനോയു​ം ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മാരുതിയുടെയും നീക്കം. 

Loading...
COMMENTS