Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവോള്‍വോയുടെ...

വോള്‍വോയുടെ പോൾസ്​റ്റാര്‍

text_fields
bookmark_border
വോള്‍വോയുടെ പോൾസ്​റ്റാര്‍
cancel

ബി.എം.ഡബ്ല്യു എം.സ്പോര്‍ട്ട്, ഓഡി ആര്‍.എസ്, ബെന്‍സ് എ.എം.ജി എന്നൊക്കെ പറഞ്ഞാല്‍ സാധാരണക്കാരായ വാഹനപ്രേമികള്‍ക്കുപോലും മനസ്സിലാകും. കാരണം നമ്മുടെ നാട്ടിലൊക്കെ വല്ലപ്പോഴുമെങ്കിലും ഇവയൊക്കെ കാണാനാകും. എന്നാല്‍, വാഹനങ്ങളെപറ്റി സാമാന്യം ധാരണയുള്ളവര്‍പോലും കേട്ടിട്ടില്ലാത്തൊരു പേരുണ്ട്്, വോള്‍വൊ പോൾസ്റ്റാര്‍. മുകളില്‍ പറഞ്ഞ എം.സ്പോർട്സിെൻറയും എ.എം.ജിയുടെയും ജനുസില്‍പെട്ട വമ്പനാണ് പോൾസ്റ്റാറും.

വോൾവോയെന്നാല്‍ നമുക്ക് ബസാണ്, ആഢംബര തികവാര്‍ന്ന കൂറ്റന്‍ ബസുകള്‍. പക്ഷേ, ലോകത്തെ ഏറ്റവും സുരക്ഷിതമായ കാറുകളും എസ്.യു.വികളും ഉണ്ടാക്കുന്ന കമ്പനിയും വോ ള്‍വോയാണ്. സീറ്റ്ബെല്‍റ്റ്പോലെ വിപ്ലവാത്മകമായ കണ്ടുപിടിത്തങ്ങള്‍ നടത്തുകയും യാത്രക്കാരെൻറ സുരക്ഷയെപറ്റി നിരന്തരം ചിന്തിക്കുകയും ചെയ്യുന്ന വാഹന നിര്‍മാതാവ് കൂടിയാണ് വോൾവോ. എക്സ്.സി 90, എസ് 60 പോലുള്ള മോഡലുകള്‍ സുരക്ഷയില്‍ അഗ്രഗണ്യന്മാരാണ്. ഇതൊക്കെ അറിയാവുന്നവരും പോൾസ്റ്റാറിനെപറ്റി അജ്ഞരായിരിക്കാന്‍ സാധ്യതയുണ്ട്. വോ ള്‍വോയുടെ കരുത്തന്‍ വാഹന വിഭാഗമാണ് പോൾസ്റ്റാര്‍. സാധാരണ ബെന്‍സും എ.എം.ജിയും തമ്മില്‍ കരുത്തില്‍ ഇരട്ടിയിലധികം വ്യത്യാസമുണ്ട്.

ഇതേ വ്യത്യാസം സാധാരണ എസ് 60യും എസ് 60 പോൾസ്റ്റാറും തമ്മിലുണ്ട്. മൂന്ന് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. കറുപ്പ്, വെള്ള, നീല. 20 ഇഞ്ച് വീലുകള്‍ നല്ല വലുപ്പമുള്ളത്. സ്പോർട്സ് കാറുകളില്‍ കാണുന്ന പിന്‍ സ്പോയിലറുകള്‍ ഇവിടെയുമുണ്ട്. സാധാരണ എസ്60യെക്കാള്‍ താഴ്ന്നാണ് പോൾസ്റ്റാറിെൻറ നില്‍പ്പ്. മുന്നില്‍ ഗ്രില്ലിലും പിന്നില്‍ ഡിക്കിയുടെ അടപ്പിലും അലോയ് വീലിലും ഡിസ്ക് ബ്രേക്കുകളിലുമൊക്കെ പോൾസ്റ്റാര്‍ എന്ന് എഴുതിയിട്ടുണ്ട്. മിച്ചലിെൻറ ലോപ്രൊഫൈല്‍ (ഏറെ കനം കുറഞ്ഞ) ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഉള്ളില്‍ കാര്‍ബണ്‍ ഫൈബര്‍ ട്രിമ്മുകള്‍, കൂടുതല്‍ വെള്ളിത്തിളക്കങ്ങള്‍, ലെതറില്‍ ബോഡി കളര്‍ സ്റ്റിച്ചിങ്ങുകള്‍ എന്നിവ കാണാനാകും. മറ്റ് പ്രത്യേകതകള്‍ സ്റ്റാേൻറര്‍ഡ് എസ് 60ക്ക് തുല്യം.

ഇന്‍ഫോടൈന്‍മെൻറ് സംവിധാനം അല്‍പ്പം പഴയതാണ്. എസ് 90യില്‍ പുതുതായി ഉള്‍പ്പെടുത്തിയ ആധുനിക സംവിധാനം ഇവിടെയില്ല. മുന്‍ സീറ്റുകള്‍ ഏറെ സുഖകരവും ഉറച്ചിരിക്കാവുന്നതുമാണ്. ഇനിയാണ് യഥാര്‍ഥ വിശേഷം. വോൾവോ തങ്ങളുടെ വാഹനങ്ങളില്‍ നാല് സിലിണ്ടര്‍ എൻജിനുകള്‍ മാത്രമേ ഉപയോഗിക്കൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് പഴയ മൂന്ന് ലിറ്റര്‍ ആറ് സിലിണ്ടര്‍ എൻജിന്‍ എസ് 60 പോൾസ്റ്റാറില്‍ ഒഴിവാക്കിയിട്ടുണ്ട്. പകരം പുത്തന്‍  രണ്ട് ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എൻജിനാണ് വന്നത്. ഇതില്‍ സൂപ്പര്‍ ചാര്‍ജറും ടര്‍ബോ ചാര്‍ജറും പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇടതടവില്ലാത്ത കരുത്ത് നാല് വീലിലേക്കും ഒഴുകുമെന്ന് പ്രതീക്ഷിക്കാം.

367ബി.എച്ച്.പി കരുത്തും 470 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കും. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്ററിലെത്താന്‍ 4.7 സെക്കൻറ് മതി. പോൾസ്റ്റാറിെൻറ പ്രധാന എതിരാളികള്‍ ഓഡി എസ്5, ബെന്‍സ് എ.എം.ജി സി 43 തുടങ്ങിയവയാണ്. വില 52.5 ലക്ഷം (എക്സ് ഷോറും ഡല്‍ഹി). ഓഡിയെയും ബെന്‍സിനെയും അപേക്ഷിച്ച് 10 മുതല്‍ 15 ലക്ഷംവരെ വിലക്കുറവുണ്ട് വോള്‍വോക്ക്. ഈ വര്‍ഷം 30 പോ ൾസ്റ്റാറുകളെ ഇന്ത്യയില്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ തീരുമാനം. വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പോൾസ്റ്റാറിന് പിന്നാലെ പോകാം.

Show Full Article
TAGS:volvo polestar 
News Summary - volvo polestar
Next Story