ഫോക്​സ്​വാഗൺ കോംപാക്​ട്​ എസ്​.യു.വി ടെഗുൺ ഇന്ത്യയിൽ അവതരിപ്പിച്ചു

22:22 PM
04/02/2020
TIGUAN

ഫോക്​സ്​വാഗൺ കോംപാക്​ട്​ എസ്​.യു.വി ടെഗൂൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫോക്​സ്​വാഗൺ 2.0 ഡിസൈൻ സ്​ട്രാറ്റജിയിലാണ്​ കാറെത്തുന്നത്​. സാവോ പോളോ ഓ​ട്ടോ ഷോയിലെ കൺസെപ്​റ്റിനെ അടിസ്ഥാനമാക്കിയാണ്​ മോഡലെത്തുന്നത്​. ഹ്യുണ്ടായ്​ ക്രേറ്റ, കി​യ സെൽറ്റോസ്​, റെനോ ക്യാപ്​ചർ എന്നി മോഡലുകളുമായിട്ടാവും ടൈഗൂൺ വിപണിയിലെത്തുക. ഫോക്​സ്​വാഗൺ ടി ക്രോസുമായി താരതമ്യം ചെയ്യു​േമ്പാൾ ടെഗുണിന്​ നീളം കൂടുതലാണ്​.  

1.0 ലിറ്റർ ടർബോചാർജ്​ഡ്​ ടി.എസ്​.ഐ എൻജിനാണ്​ ടെഗൂണി​​​െൻറ ഹൃദയം. 113 ബി.എച്ച്​.പി കരുത്തും 200 എൻ.എം ടോർക്കും എൻജിൻ നൽകും. ആറ്​ സ്​പീഡ്​ മാനുവൽ 7 സ്​പീഡ്​ ഡി.എസ്​.ജി ഓ​​ട്ടോമാറ്റിക്കുമാണ്​ ട്രാൻസ്​മിഷൻ. മസ്​കുലാർ ഭാവമുള്ള ഡ്യുവൽ ടോൺ ബംപർ, ക്രോം ഗ്രില്ല,്​ ഡ്യുവൽ ബീം ഹെഡ്​ലൈറ്റ്​, എൽ.ഇ.ഡി ഡി.ആർ.എൽ, ക്ലാഡിങ്ങു​കളോട്​ കൂടിയ ഫോഗ്​ ലാമ്പ്​ എന്നിവ എക്​സ്റ്റീരിയർ സവിശേഷതകളാണ്​.

മൾട്ടി-ലെയർ ഡാഷ്​ബോർഡാണ്​ ടെഗൂണിനായി ഫോക്​സ്​വാണൻ നൽകിയിരിക്കുന്നത്​. അതിൽ ടച്ച്​ സ്​ക്രീൻ ഇ​ൻഫോടെയിൻറ്​ സിസ്​റ്റവും  ഇണക്കിചേർത്തിരിക്കുന്നു. ലെതർ സീറ്റുകൾ, ഡ്യുവൽ സോൺ എ.സി, പിൻനിര എ.സി വ​​െൻറുകൾ, മൊബൈൽ ചാർജിങ്​ സ്ലോട്ട്​ എന്നിവ ഇൻറീരിയറിൽ നൽകിയിരിക്കുന്നു. 

Loading...
COMMENTS