ബ്രെസയെത്തും പെട്രോൾ കരുത്തിൽ

19:26 PM
09/05/2019

ഡീസൽ വാഹനങ്ങൾ വിപണിയിൽ നിന്ന്​ പിൻവലിക്കുമെന്ന്​ അറിയിച്ചതിന്​ പിന്നാലെ കോംപാക്​ട്​ എസ്​.യു.വി വിറ്റാര ​െബ്രസയുടെ പെട്രോൾ വകഭേദം മാരുതി പുറത്തിറക്കാനൊരുങ്ങുന്നു. സാമ്പത്തിക വർഷത്തിൻെറ അവസാനത്തോടെ പെട്രോൾ കരുത്തിൽ െബ്രസയെത്തും. 2020 ജനുവരിയോടെ ഷോറൂമുകളിൽ പെട്രോൾ എൻജിൻ കരുത്ത്​ പകരുന്ന ബെസ്രയെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ബി.എസ്​ 6 നിലവാരം പാലിക്കുന്നതായിരിക്കും ബ്രെസയിലെ പെട്രോൾ എൻജിൻ. 

വാഗണറിലും ഇഗ്​നിസിലുമുള്ള അതേ എൻജിൻ തന്നെയാവും ബ്രെസയിലുമുണ്ടാവുക. 82 ബി.എച്ച്​.പി കരുത്തും 113 എൻ.എം ടോർക്കും പുതിയ എൻജിൻ നൽകുമെന്നാണ്​ പ്രതീക്ഷ. അഞ്ച്​ സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷനൊപ്പം ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷനും ഉണ്ടാവും.

വലിയ മാറ്റങ്ങൾ ഉണ്ടാവില്ലെങ്കിലും ചില മുഖം മിനുക്കലുകൾ പുതിയ കാറിൽ പ്രതീക്ഷിക്കാം. കാബിൻ സ്​പേസ്​ മാരുതി കൂട്ടാനുള്ള സാധ്യതകൾ നില നിൽക്കുന്നുണ്ട്​.  മഹീന്ദ്ര എക്​സ്​.യു.വി 300, ഹ്യുണ്ടായ്​ വെന്യു തുടങ്ങിയവയോട്​ കിടപിടിക്കുന്നതായിരിക്കും ബ്രെസയുടെ കാബിൻ. പ്രതിമാസം 13,000 യുണിറ്റിൻെറ വരെ വിൽപനയോടെ രാജ്യത്തെ ജനപ്രിയ മാരുതി മോഡലുകളിലൊന്നാണ്​ ബ്രെസ.

Loading...
COMMENTS