Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിൽപനയിൽ പുതിയ കാറുകളെ...

വിൽപനയിൽ പുതിയ കാറുകളെ ‘ഒാവർടേക്’ ചെയ്​ത്​ പഴയ കാറുകൾ

text_fields
bookmark_border
വിൽപനയിൽ പുതിയ കാറുകളെ ‘ഒാവർടേക്’ ചെയ്​ത്​ പഴയ കാറുകൾ
cancel
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ പു​തി​യ കാ​റു​ക​ളു​ടെ വി​ൽ​പ​ന റെ​ക്കോ​ഡ്​ ഇ​ടി​വ്​ നേ​രി​ടു​േ​മ്പാ​ൾ ഉ​പ​യോ​ഗ ി​ച്ച കാ​റു​ക​ൾ​ക്ക്​ പ്രി​യ​മേ​റു​ന്ന​താ​യി റി​പ്പോ​ർ​ട്ട്​. പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന പ്ര​മു​ഖ ഓ ​ൺ​ലൈ​ൻ ക​മ്പ​നി​യാ​യ ഒ.​എ​ൽ.​എ​ക്​​സ്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ വാ​ഹ​ന​വി​പ​ണി​ക്ക്​ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച​ത്.

2019ൽ ​പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന 10 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 4.4 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ലെ​ത്തു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് (സി​യാം) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ​പ്ര​കാ​രം 2018ൽ ​നാ​ലു ദ​ശ​ല​ക്ഷം പ​ഴ​യ വാ​ഹ​ന​ങ്ങ​ളാ​ണ്​ വി​റ്റ​ഴി​ഞ്ഞ​ത്. അ​താ​യ​ത്, പു​തി​യ വാ​ഹ​ന​വി​പ​ണി​യേ​ക്കാ​ൾ 1.4 ഇ​ര​ട്ടി​ വ​ർ​ധ​ന​. 2020ൽ ​ഇ​ത്​​ അ​ഞ്ചു ദ​ശ​ല​ക്ഷ​മാ​യും 2023ൽ 6.6 ​ദ​ശ​ല​ക്ഷ​മാ​യും വ​ർ​ധി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ൽ നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ വാ​ഹ​ന​വി​പ​ണി​യെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം വി​ല​ക്കു​റ​വു​ത​ന്നെ​യാ​ണ്. കു​റ​ഞ്ഞ കി​ലോ​മീ​റ്റ​റു​ക​ൾ മാ​ത്രം ഓ​ടി​യ വാ​ഹ​ന​ങ്ങ​ൾ പു​തി​യ​തി​നെ അ​പേ​ക്ഷി​ച്ച്​ 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കു​ന്നു​വെ​ന്ന​താ​ണ്​ ഇ​തി​ൽ പ്ര​ധാ​നം.

കൂ​ടാ​തെ, ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യാ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളും പ​ഴ​യ വാ​ഹ​ന​വി​പ​ണി​യെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ 40 കോ​ടി​യി​ല​ധി​കം യു​വാ​ക്ക​ളാ​ണ്​. ഇ​വ​രാ​ണ്​ വാ​ഹ​ന​വി​പ​ണി​യെ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തും പി​ടി​ച്ചു​ല​ക്കു​ന്ന​തും. പു​തി​യ ത​ല​മു​റ​ക​ളി​ലെ പ്ര​വ​ണ​ത​ക​ൾ മാ​റു​ന്ന​തും വാ​ഹ​ന​വി​പ​ണി​യെ സ്വാ​ധീ​നി​ക്കു​മെ​ന്ന്​ ഒ.​എ​ൽ.​എ​ക്​​സ്​ ​ഇ​ന്ത്യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ണ്ണി ക​താ​രി​യ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsused car marketindian car market
News Summary - used car market india-automobile news
Next Story