Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightടോയോട്ടയുടെ ആഡംബര...

ടോയോട്ടയുടെ ആഡംബര എം.പി.വി വെൽഫയർ ​ഫെബ്രുവരിയിൽ ഇന്ത്യയിൽ

text_fields
bookmark_border
toyota-mpv
cancel

ടോയോട്ടയുടെ ആഡംബര എം.പി.വി വെൽഫയർ ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിലെത്തും. സി.ബി.യു യുണിറ്റായിട്ടായിരിക്കും വെ ൽഫയർ ഇന്ത്യയിൽ പുറത്തിറങ്ങുക. 90 ലക്ഷമായിരിക്കും​ എം.പി.വിയുടെ ഇന്ത്യയിലെ വിലയെന്നാണ്​ സൂചന. മെഴ്​സിഡെസ്​ ബെൻസ ി​​െൻറ വി ക്ലാസിനാവും ​ടോയോട്ടയുടെ എം.പി.വി വെല്ലുവിളിയുയർത്തുക.

ആരെയും ആകർഷിക്കുന്ന ക്രോമിൽ പൊതിഞ്ഞ മുൻവശമാണ്​ എസ്​.യു.വിക്ക്​ ടോയോട്ട നൽകിയിരിക്കുന്നത്​. സ്ലീക്കി എൽ.ഇ.ഡി ഹെഡ്​ലൈറ്റുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്​. ഷാർപ്​ കാരക്​ടർ ലൈനുകളും വീൽ ആർച്ചുകളും അലോയ്​ വീലുകളും ഇലക്​ട്രിക്കായി ക്രമീകരിക്കാവുന്ന സ്ലൈഡ്​ ഡോറുകളും എം.പി.വിയുടെ പ്രത്യേകതയാണ്​. പിൻവശത്ത്​ വലിയ റൂഫ്​ മൗണ്ടഡ്​ സ്​പോയിലറുകൾ നൽകിയിട്ടുണ്ട്​.

ഇൻറീരിയറിൽ കസ്​റ്റമൈസേഷൻ ടോയോട്ട നൽകുന്നുണ്ട്​. ഫോക്​സ്​ ലെതറിലാണ്​ അപ്​ഹോൾസ്​റ്ററി ചെയ്​തിരിക്കുന്നത്​. ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, മൾട്ടിപ്പിൾ സ്​ക്രീൻ​, സ്​മാർട്ട്​ഫോൺ കണക്​ടിവിറ്റി, പനോരമിക്​ സൺറൂഫ്​, ഓ​ട്ടോമാറ്റിക്​ ക്ലൈമറ്റ്​ കൺട്രോൾ എന്നിവയെല്ലാം സ്​റ്റാൻഡേർഡായി നൽകിയിട്ടുണ്ട്​. 2.5 ലിറ്റർ പെട്രോൾ എൻജിനാണ്​ വെൽഫയറി​​െൻറ ഹൃദയം. 178 ബി.എച്ച്​.പി കരുത്തും 235 എൻ.എം ടോർക്കുമാണ്​ എൻജിൻ നൽകുക. ഇ-സി.വി.ടി യൂണിറ്റാണ്​ ട്രാൻസ്​മിഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyotaautomobilemalayalam newsVellfire
News Summary - Toyota Vellfire To Be Launched In February, Details Out-India news
Next Story