Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപ്രയസ്​,...

പ്രയസ്​, വിവോസ്​:ടൊയോട്ടയുടെ പുത്തൻ കാറുകൾ

text_fields
bookmark_border
പ്രയസ്​, വിവോസ്​:ടൊയോട്ടയുടെ പുത്തൻ കാറുകൾ
cancel

മുംബൈ: 2016 ടൊയോ​േട്ടായെ സംബന്ധിച്ചടുത്തോളം നല്ല വർഷമായിരിന്നു. ഇൗ വർഷം ടൊയോട്ട രണ്ട്​ പുതിയ​ മോഡലുകളെ വിപണിയിലി​റക്കി. ഇതിനൊടപ്പം തന്നെ ഇ​ന്നോവയുടെ ക്രിസ്​റ്റയും പുതിയ ഫോർച്യൂണറും ടൊയോട്ടയുടെ ഉൽപ്പന്ന നിരയിലുണ്ട്​. 2017ൽ നിരവധി മോഡലുകളുമായാണ്​  ടൊയോട്ട രംഗത്തെത്തുന്നത്​. കോംപാക്​ട്​ എസ്​.യു.വി മിഡ്​ സൈസ്​ സെഡാൻ എന്നീ മേഖലയിലേക്കും ഇൗ വർഷം ടൊയോട്ട കടന്ന്​ വരും. വിവോസ്​ ആയിരിക്കും കമ്പനിയുടെ മിഡ്​ സൈസ്​ സെഡാൻ. കോംപാക്​്​ട്​ എസ്​.യു.വിയെ കുറിച്ച്​ കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ല.

വിവോസ്​
മാസങ്ങൾക്ക്​ മുമ്പ്​ തന്നെ മിഡ്​ സൈസ്​ സെഡാനായ വിവോസിനെ ടൊയോട്ട ടെസ്​റ്റ്​ ചെയ്​തിരിന്നു. എന്നാൽ 2017ലാണ്​ കാറിനെ വിപണിയിലെത്തിക്കാൻ ​ ഒരുങ്ങുന്നത്​. 2016 ഡൽഹി ഒാ​േട്ടാ എക്​​സ്​പോയിലാണ്​ ആദ്യമായി വിവോസിനെ അവതരിപ്പിക്കുന്നത്​. ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്​, ഹ്യൂണ്ടായി വെർണ എന്നിവയോടാവും വിവോസ്​ നേരി​േട്ടറ്റുമുട്ടുക. കാറി​െൻറ കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ടിട്ടിലെങ്കിലും മിക്​സ്​ സെഡാൻ വിപണിയിൽ സാന്നിധ്യമുറപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ പുതിയ കാറിനെ ​ടൊയോട്ട രംഗത്തിറക്കുന്നത്​. കോറോളയുമായും, കാംറിയുമായാണ്​ വിവോസിന്​ സാമ്യം.എകദേശം എഴു മുതൽ 12 ലക്ഷം വരെയാവും വാഹനത്തി​െൻറ വില.

 


പ്രയസ്​
ടൊയോ​േട്ടായുടെ ഗ്ലോബൽ ആർകിടെക്​ചറി​െൻറ ഡിസൈനിങ്​ മികവുമായെത്തുന്ന വാഹനമാണ്​ പുതിയ ​പ്രയസ്​. വാഹനത്തി​െൻറ ഇൻറിരയറിലും എക്​സ്​റ്റീരിയറിലും കാതാലായ മാറ്റങ്ങൾ ​ടൊയോട്ട വരുത്തിയിരിക്കുന്നു. പുതിയ പ്രയസ്​  പ്രീമയം ലുക്കിലാണ്​ ടൊയോട്ട പുറത്തിറക്കിയിരിക്കുന്നത്​. പുതിയ ഹെഡ്​ലാമ്പ്​, സ്​കൾപേറ്റഡ്​ ഫ്രണ്ട്​ ബംബർ, ഷാർപ്പ്​ ലുക്കിങ്​ എൽ.ഇ.ഡി  ടെയിൽ ലാമ്പ്​ എന്നിവയെല്ലാമാണ്​ പ്രത്യേകതകൾ.

1.8 ലിറ്ററി​െൻറ 4 സിലിണ്ടർ വി.വി.ടി.​െഎ പെ​ട്രോൾ എഞ്ചിനാണ്​ കാറിന്​. ഇതിനൊപ്പം ഇലക്​ട്രിക്​ മോ​േട്ടാറും നൽകിയിരിക്കുന്നു. പെ​ട്രോൾ എഞ്ചിൻ 97bhp പവറും ഇലക്​ട്രിക് മോ​േട്ടാർ 71bhp പവറും നൽകും. ഇന്ധനക്ഷമത പുതിയ പ്രയസിൽ 18 ശതമാനം ടൊയോട്ട വർധിപ്പിച്ചിട്ടുണ്ട്​. നിക്കൽ മെറ്റൽ ഹെബ്രിഡ്​ ബാറ്ററിയാണ്​ പ്രയസിന്​. മുൻപുണ്ടയിരുന്ന ബാറ്ററിയേക്കാളും കൂടുതൽ ഇൗട്​ നിൽക്കുന്നതും, പെ​െട്ടന്ന്​ ചാർജാവുന്നതുമാണ്​ പുതിയ ബാറ്ററി. 2017 ആദ്യം പുറത്തിറങ്ങുന്ന കാറിന്​ പ്രതീക്ഷിക്കുന്ന വില 35 ലക്ഷമാണ്​.

 

Show Full Article
TAGS:Toyota Vios Toyota Prius 
Web Title - Toyota Upcoming Cars in India Toyota Vios
Next Story