Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമുഖം മിനുക്കി കൊറോള...

മുഖം മിനുക്കി കൊറോള ആൾട്ടിസ്​ മാർച്ചിലെത്തും

text_fields
bookmark_border
മുഖം മിനുക്കി കൊറോള ആൾട്ടിസ്​ മാർച്ചിലെത്തും
cancel

മുംബൈ: ടോയോട്ടയുടെ പ്രീമിയം സെഡാൻ ആൾട്ടിസ്​ മുഖം മിനുക്കി മാർച്ചിൽ ഇന്ത്യൻ വിപണിയിലെത്തും. വലിയ മാറ്റങ്ങൾ അവകാശപ്പെടാൻ ഇല്ലെങ്കിലും ചെറിയ ​മാറ്റങ്ങൾ വരുത്താൻ കമ്പനി മുതിർന്നിട്ടുണ്ട്​. എക്​സറ്റീരിയർ കുറച്ച്​ കൂടി അഗ്രസീവാക്കാൻ ടോയോട്ട ശ്രമിച്ചിട്ടുണ്ട്​. മുൻഭാഗത്തെ വീതി കുറഞ്ഞ ഗ്രില്ല്​ വാഹനത്തിന് പരുക്കൻ ലുക്ക്സമ്മാനിക്കുന്നുണ്ട്​. ഫോർച്യൂണറിലേതിന്​ സമാനമായി ബൈ–ബീം എൽ.ഇ.ഡി ഹെഡ്​ലൈറ്റാണ്​ കാറിന്​ ഉണ്ടാവുക. പിൻഭാഗത്തിന്​ എൽ.ഇ.ഡി ടെയിൽ ലാമ്പും നൽകിയിട്ടുണ്ട്​.

ഇൻറീരിയറിലും നിരവധി മാറ്റങ്ങൾ പ്രകടമാണ്​. സെൻറൽ കൺസോളി​െൻറ ഡിസൈനിലും ചെറുതായി മാറ്റം വരുത്തിയിട്ടുണ്ട്​. വലുപ്പമേറിയ ടച്ച്​ സ്​ക്രീൻ ഇഫോടെയിൻമെൻറ്​ സിസ്​റ്റം , റോട്ടറി സ്വിച്ചുകൾ എന്നിവ നൽകിയിട്ടുണ്ട്​. ഇതൊഴിച്ച്​ മറ്റു മാറ്റങ്ങളൊന്നും കോറോളയുടെ ഇൻറീരിയറിന്​ അവകാശപ്പെടാനില്ല.

 

1.4 ലിറ്റർ ഡീസൽ എഞ്ചിനും 1.8 ലിറ്റർ പെട്രോൾ എഞ്ചിനുമാണ്​ കാറിനുണ്ടാവുക. പെട്രോൾ എഞ്ചിൻ 140 ബി.എച്ച്​.പി കരുത്ത്​ നൽകു​​േമ്പാൾ ഡീസൽ എഞ്ചിൻ 88 ബി.എച്ച്​.പി കരുത്ത്​ പകരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2017 Toyota Corolla Altis
News Summary - toyota new corola altis
Next Story