Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅതുക്കും മേലേ...

അതുക്കും മേലേ ലെക്​സസ്​

text_fields
bookmark_border
അതുക്കും മേലേ ലെക്​സസ്​
cancel

മമ്മൂട്ടിയുടെ താര വർണനകൾക്കൊപ്പം കേൾക്കാറുള്ള വാഹനമാണ്​ ടൊയോട്ട ലാൻഡ്​ ക്രൂസർ. കാട​ും മേടും മരുഭൂമിയും മഞ്ഞു പാടങ്ങളും അനായാസം താണ്ടുന്ന കൊലകൊമ്പൻ. റോഡിനെക്കാൾ ഇവനിണങ്ങ​ുക മരുഭൂമിയാണെന്നാണ്​ അറബിനാട്ടിൽ പോയവർ പറയുക. ഒരുപക്ഷേ ഗൾഫുമായുള്ള മലയാളിയുടെ നിരന്തര ബന്ധം കാരണമാകാം ടൊയോട്ടയും ലാൻഡ്​ ക്രൂസറുമൊക്കെ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞത്​.

ഇവരിൽ പലരോടും ലെക്​സസ്​ എന്ന്​ കേട്ടിട്ടുണ്ടോ എന്ന്​ ചോദിച്ചാൽ ഒരുപക്ഷേ ഇല്ല എന്നാകും ഉത്തരം. കാരണം, ലെക്​സസ്​ എന്നത്​ അസാധാരണത്വങ്ങള​ുള്ള ജനുസ്സാണ്​. ടൊയോട്ട തങ്ങളുടെ മുഴുവൻ കഴിവുകളും ഉപയോഗിച്ച്​ വാർത്തെടുക്കുന്ന സുന്ദര സൃഷ്​ടികൾ. ‘എൽ’ എന്ന്​ ദീർഘവൃത്തത്തിനുള്ളിൽ എഴുതിയതാണ്​ ലെക്​സസ്​ ലോഗോ. ​​െസഡാനുകൾ, എസ്​.യു.വികൾ, ഹൈബ്രിഡുകൾ, ഹൈ പെർഫോമൻസ്​ വാഹനങ്ങൾ തുടങ്ങി വിപുലമാണ്​ ലെക്​സസി​​​​െൻറ വാഹനനിര. വികസിത വിപണികളിലാണ്​ ലെക്​സസുകൾ ധാരാളമായി വിറ്റഴിക്കപ്പെടുന്നത്​. അമേരിക്കയാണ്​ പ്രധാന വിപണി. ലാൻഡ്​ ക്രൂസറും കാംമ്രിയും വരെ ആഡംബരമാകുന്ന നമ്മുടെ നാട്ടിൽ ലെക്​സസുകൾ കാഴ്​ചബംഗ്ലാവിലെ ഇനങ്ങൾ പോലെയാണ്​. വല്ല​േപ്പാഴും കണ്ടാൽ ഭാഗ്യം.

​െലക്​സസി​​​​െൻറ പതാകവാഹകൻ എന്നൊക്കെ പറയാവുന്ന മോഡലാണ്​ എൽ.എക്​സ്​ 450ഡി. ലാൻഡ്​ ക്രൂസർ എൽ.സി 200​​​​െൻറ പ്ലാറ്റ്​​േഫാമിലാണ്​ നിർമാണം. ഇതൊരു പടുകൂറ്റൻ വാഹനമാണ്​. ലാൻഡ്​ ക്രൂസറിനെ എല്ലാ അർഥത്തിലും വളർത്തിയെടുത്തതാണ്​ എൽ.എക്​സ്​. മുന്നിലെ ബൂമറാങ് രൂപമുള്ള ഗ്രില്ല്​ മുതൽ വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ബോഡിയും കണ്ണാടിയുംവരെ ആഡംബരത്തി​​​െൻറയും കരുത്തി​േൻറയും പ്രതീകങ്ങളാണ്. ഉള്ളിൽ തടിയുടെയും തുകലിേൻറയും ആഢ്യത്വമാണ്​. ജർമൻ ആഡംബര വാഹന നിർമാതാക്കളിൽനിന്ന്​ ടൊയോട്ടയെ വ്യത്യസ്​തമാക്കുന്നത്​ പാരമ്പര്യം തുളുമ്പിനിൽക്കുന്ന ഇൗടുറ്റ ഉൽപന്നങ്ങളുടെ ഉപയോഗമാണ്​.

പോർഷെ പോലെയോ റേഞ്ച്​റോവർ പോലെയോ പച്ചപ്പരിഷ്​കാരികളല്ല ലെക്​സസുകൾ. നല്ല ഉയരമുള്ളതിനാൽ വാഹനത്തിന്​ ഉള്ളിലെത്താൻ ഫുട്ട്​ സ്​റ്റെപ്പുകൾ ഉപയോഗിക്കേണ്ടിവരും. വലിയ വിശാലമായ സീറ്റുകളിൽ ഇരുന്നാൽ നല്ല പുറംകാഴ്​ച കിട്ടും. നാല്​ കാമറകളിൽ നിന്നുള്ള 360 ഡിഗ്രി കാഴ്​ച പാർക്കിങ് അനായാസമാക്കും. ഇൻഫോടെയ്​ൻമ​​​െൻറ്​ സിസ്​റ്റം ടച്ച്​സ്​ക്രീൻ ഇല്ലാത്തത്​​. ചില ബട്ടണുകളും ജോയ്​ പാഡും ഉപയോഗിച്ചുവേണം കാര്യങ്ങൾ നിയന്ത്രിക്കാൻ. പിന്നിലെ യാത്രക്കാർക്ക്​ 11.5 ഇഞ്ചി​​​​െൻറ രണ്ട്​ സ്​ക്രീനുകൾ നൽകിയിട്ടുണ്ട്​. നാല്​ ​േസാണുകളായി തിരിച്ച എ.സി മുക്കുമൂലകൾ തണുപ്പിക്കും. 19 സ്​പീക്കറുകളുള്ള മാർക്ക്​ ലെവിങ്ങ്​സ്​റ്റൺ മ്യൂസിക്​ സിസ്​റ്റം ഉന്നത നിലവാരമുള്ളത്​. ഇൗ കാളക്കൂറ്റന്​ കരുത്തേകുന്നത്​ 4461 സി.സി വി എട്ട്​ ഡീസൽ എൻജിനാണ്​. 265 ബി.എച്ച്​.പി കരുത്തും 650 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും.

പ്രധാന എതിരാളിയായ റേഞ്ച്​റോവറിനെ അപേക്ഷിച്ച്​ ഇത്​ കുറവാണ്​. ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനാണ്​ വാഹനത്തിന്​. ഒരു കാർ​ വാങ്ങുന്നതി​േനക്കാൾ ടാങ്ക്​ വാങ്ങുന്നതിനോടൊക്കെയാണ്​ ലെക്​സസിനെ ഉപമിക്കാനാവുന്നത്​. അത്യാവശ്യം ബോ​ംബുകളെയൊക്കെ ഇവൻ തടഞ്ഞു നിർത്തുകയും ചെയ്യും. എവിടെയും പോകും. ചെറിയ പുഴയൊക്കെ അനായാസം താണ്ടാം. എല്ലാറ്റിനുംകൂടി പണമൽപം കൂടുതൽ മുടക്കേണ്ടിവരുമെന്നർഥം. വില 2.32 കോടി. പിന്നൊരു ഉപദേശമുണ്ട്​. മൈലേജ്​ ചോദിച്ച്​ പാവം ലെക്​സസിനെ നാണംകെടുത്തരുത്​, പ്ലീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyotaautomobiletoyota lexus
News Summary - toyota lexus
Next Story