Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightക്രിസ്​റ്റയിൽ 2.8...

ക്രിസ്​റ്റയിൽ 2.8 ലിറ്റർ ഡീസൽ എൻജിൻ പുറത്ത്​

text_fields
bookmark_border
toyota-innova
cancel

വാഹനലോകം ബി.എസ്​ 4ൽ നിന്ന്​ ബി.എസ്​ 6ലേക്കുള്ള മാറ്റത്തിലാണ്​. ഈ മാറ്റത്തിനിടയിൽ പല മോഡലുകളുടെയും പുതു പതിപ് പുകൾ വിപണിയിലെത്തി. പലരും കളമൊഴിഞ്ഞു. അത്തരമൊരു നഷ്​ടമാണ്​ ടോയോട്ട ഇന്നോവ ക്രിസ്​റ്റയുടേതും​. ക്രിസ്​റ് റയുടെ ബി.എസ്​ 6 പതിപ്പ്​ ടോയോട്ട വിപണിയിലെത്തിച്ചെങ്കിലും അതിൽ 2.8 ഡീസൽ എൻജിൻ ഇനിയുണ്ടാവില്ലെന്നാണ്​ അറിയിച്ചിരിക്കുന്നത്​. ക്രിസ്​റ്റ വകഭേദങ്ങളിൽ ഏറ്റവും ജനപ്രിയമായത്​ 2.8 ലിറ്റർ ഡീസൽ മോഡലായിരുന്നു.

ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്​ 2.4 ലിറ്റർ ഡീസൽ എൻജിനുള്ള ഇന്നോവ ക്രിസ്​റ്റക്കാണെന്ന്​ ടോയോട്ട കിർലോസ്​കർ സീനിയർ വൈസ്​ പ്രസിഡൻറ്​ നവീൻ സോനി പറഞ്ഞു. അതിനാലാണ്​ ക്രിസ്​റ്റ 2.4 ലിറ്റർ ഡീസൽ എൻജിനുമായി പുറത്തിറക്കാൻ തീരുമാനിച്ചത്​. എന്നാൽ, ഫോർച്യൂണറിൽ 2.8 ലിറ്റർ ഡീസൽ എൻജിൻ നൽകുമെന്നും അദ്ദേഹം വ്യക്​തമാക്കി.

നിലവിൽ ഉപഭോക്​താകൾക്കും ഡീലർമാർക്കും കോവിഡ്​ 19 മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനാണ്​ കമ്പനിയു​െട ശ്രമം. വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ വാറണ്ടിയും സർവീസ്​ കാലയളവും ദീർഘിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyotaautomobilemalayalam newsInnovaCrysta
News Summary - Toyota Innova Crysta 2.8 won’t return in the BS6 era-Hotwheels
Next Story