ഒാേട്ടാപൈലറ്റ് പരീക്ഷിച്ചു; യുവാവിന് 18 മാസത്തെ ഡ്രൈവിങ് വിലക്ക്
text_fieldsടെസ്ലയുടെ ഒാേട്ടാപൈലറ്റ് സംവിധാനം പരീക്ഷിച്ച യുവാവിന് 18 മാസത്തെ ഡ്രൈവിങ് വിലക്ക്. ബ്രിട്ടനിലെ സെൻറ് അൽബൻസ് ക്രൗൺ കോടതിയാണ് ഭാവിഷ് പേട്ടലിനെ ഡ്രൈവിങിൽ നിന്ന് 18 മാസം വിലക്കിയത്. ഡ്രൈവിങ് സീറ്റിലിരിക്കാതെ പാസഞ്ചർ സീറ്റിലിരുന്ന് ടെസ്ലയുടെ ഒാേട്ടാപൈലറ്റ് സംവിധാനം പരീക്ഷിച്ചതിനാണ് വിലക്ക്. ഡ്രൈവിങ് സീറ്റിൽ ആളില്ലാത ഒാേട്ടാപൈലറ്റ് സംവിധാനം പരീക്ഷിക്കരുതെന്ന് ടെസ്ലയുടെ നിർദേശമുണ്ട്.
കഴിഞ്ഞ വർഷം തിരക്കേറിയ സമയത്ത് ഡ്രൈവിങ് സീറ്റിൽ ആളില്ലാതെ ടെസ്ലയുടെ മോഡൽ എസ് ഒാേട്ടാപൈലറ്റ് മോഡിൽ ഭാവിഷ് ഒാടിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റൊരു ഡ്രൈവർ വിഡിയോയെടുത്ത് പൊലീസിൽപരാതി നൽകുകയായിരുന്നു. കഴിഞ്ഞ വർഷം ഒാേട്ടാപൈലറ്റ് സംവിധാനത്തിലായിരുന്ന ടെസ്ലയുടെ എസ്.യു.വിയിടിച്ച് ഒരാൾ മരിച്ചിരുന്നു.
പൂർണമായും ഡ്രൈവറുടെ സാന്നിധ്യത്തിൽ മാത്രമേ ഒാേട്ടാപൈലറ്റ് സംവിധാനം ഉപയോഗിക്കാവു എന്ന് ടെസ്ല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒാേട്ടാപൈലറ്റ് സംവിധാനം ഉപയോഗിച്ച് വാഹനം നീങ്ങുേമ്പാൾ ഡ്രൈവറുടെ കൈ സ്റ്റിയറിങിൽ ഇല്ലെങ്കിൽ ടെസ്ല മുന്നറിയിപ്പ് നൽകാറുണ്ട്. ഇെതല്ലാം അവഗണിച്ചായിരുന്നു ഭാവിഷിെൻറ ഡ്രൈവിങ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
