Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസുരക്ഷയിൽ...

സുരക്ഷയിൽ വോൾവോയോട്​ എതിരിടാൻ ടെസ്​ല

text_fields
bookmark_border
tesla-23
cancel

വാഹനലോകത്ത്​ സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലുള്ള കമ്പനിയാണ്​ വോൾവോ. സുരക്ഷാ ക്രമീകരണങ്ങളിൽ വോൾവോയെ വെല്ലാൻ മറ്റ്​ കാറുകൾക്കൊന്നും സാധിച്ചിരുന്നില്ല. ഇപ്പോൾ സുരക്ഷാ പരിശോധനയിൽ അഞ്ച്​ സ്​റ്റാർ നേടി വോൾവോയ്​ക്ക്​ ചെറിയ വെല്ലുവിളിയെങ്കിലും ഉയർത്താനുള്ള ശ്രമത്തിലാണ്​ ടെസ്​ലയുടെ മോഡൽ 3.

tesla-63

അമേരിക്കയിലെ നാഷണൽ ഹൈവേ സേഫ്​റ്റി അഡ്​മിനിസ്​ട്രേഷ​​െൻറ സുരക്ഷാ പരിശോധനയിലാണ് ടെസ്​ലയുടെ മോഡൽ 3യുടെ അഞ്ച്​ സ്​റ്റാർ നേട്ടം. ടെസ്​ലയുടെ മോഡൽ എസ്​, മോഡൽ എക്​സ്​ എന്നീ കാറുകളും മുമ്പ്​ അഞ്ച്​ സ്​റ്റാർ സ്വന്തമാക്കിയിരുന്നു. അപകടമുണ്ടാവു​േമ്പാൾ കാറി​​െൻറ മുന്നിലും വശങ്ങളിലുമുണ്ടാവുന്ന ആഘാതവും മറിഞ്ഞാലുണ്ടാവുന്ന ആഘാതവും പഠനവിധേയമാക്കിയാണ്​ ഏജൻസി റേറ്റിങ്​ നൽകിയിരിക്കുന്നത്​.

1993 മുതലാണ് അമേരിക്കൻ എജൻസി കാറുകളുടെ സുരക്ഷ പരിശോധന നടത്തുന്നത്​​. കാറുകളിലെ ഒാ​േട്ടാ പൈലറ്റ്​ സിസ്​റ്റത്തി​​െൻറ പേരിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ ടെസ്​ല നേട്ടം സ്വന്തമാക്കിയിരിക്കുന്നത്​. മണിക്കൂറിൽ 56 കിലോ മീറ്റർ വേഗതയിലാണ് കാറി​​െൻറ​ മുന്നിലുണ്ടാവുന്ന ആഘാത പഠനം നടത്തിയത്​. മണിക്കൂറിൽ 62 കിലോ മീറ്റർ വേഗതയിൽ കാറോടിച്ചാണ്​ വശങ്ങളിലുണ്ടാവുന്ന ആഘാതം പഠനവിധേയമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsteslamodel 3Safty feature
News Summary - Tesla Model 3 Scores 5-Star Rating-Hotwheels
Next Story