ടാറ്റയുടെ ഹാരിയറി​െൻറ ബുക്കിങ്​ ഉടൻ

14:44 PM
12/10/2018
tata-harier

കോംപാക്​ട്​ എസ്​.യു.വി ഹാരിയറി​​െൻറ ബുക്കിങ്​ ടാറ്റ മോ​േട്ടാഴ്​സ്​ ആരംഭിക്കുന്നു. 2018 ഒക്​ടോബർ 15 മുതൽ കാറി​​െൻറ ബുക്കിങ്​​ ആരംഭിക്കുമെന്നാണ്​ ടാറ്റ മോ​േട്ടാഴ്​സ്​ അറിയിച്ചിരിക്കുന്നത്​. 30,000 രൂപ നൽകി കാർ ബുക്ക്​ ചെയ്യാനുള്ള സൗകര്യം ഒക്​ടോബർ 15 മുതൽ​ ആരംഭിക്കാൻ തീരുമാനിച്ചതായി ടാറ്റ മോ​േട്ടാഴ്​സി​​െൻറ സെയിൽസ്​&നെറ്റ്​വർക്ക്​ വിഭാഗം വൈസ്​ പ്രസിഡൻറ്​ എൻ.എൻ ബർമൻ പറഞ്ഞു.

2019 ജനുവരിയോടെ കാർ പുറത്തിറക്കാനാണ്​ തീരുമാനം. പുറത്തിറങ്ങി ഒരു മാസത്തിനകം വാഹനത്തി​​െൻറ ഡെലിവറി ആരംഭിക്കും. കാറി​​െൻറ പ്രാരംഭ വിലയെ കുറിച്ച്​ ചർച്ചകൾ നടക്കുകയാണെന്നും ബർമൻ വ്യക്​തമാക്കി.

2019ൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചാണ്​ ടാറ്റ ഹാരിയറി​േൻറതാണ്​. 2.0 ലിറ്റർ ക്രയോടെക്​ എൻജിനി​​െൻറ കരുത്തിലാവും ഹാരിയർ വിപണിയിലെത്തുക. അഞ്ച്​ സീറ്റർ ഹാരിയറിൽ 140 ബി.എച്ച്​.പി പവറും ഏഴ്​ സീറ്റ്​ മോഡലിൽ 170 ബി.എച്ച്​.പി പവറും എൻജിനിൽ നിന്ന്​ ലഭിക്കും. ആറ്​ സ്​പീഡ്​  മാനുവൽ, ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനുകളാവും എസ്​.യുവിയിലുണ്ടാവുക. ഇന്ത്യയിൽ ജീപ്പ്​ കോംപസിൽ ഉപയോഗിച്ച അതേ, എൻജിൻ തന്നെയാവും ഹാരിയറും പിന്തുടരുക. 

Loading...
COMMENTS