Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാമറ കണ്ണിലുടക്കി...

കാമറ കണ്ണിലുടക്കി അൽട്രോസ്​; ടാറ്റയുടെ പ്രീമിയം ഹാച്ചിൻെറ ചിത്രങ്ങൾ പുറത്ത്​

text_fields
bookmark_border
tata-altroz-34
cancel

ഹോണ്ട ജാസ്​, ഹ്യൂണ്ടായ്​ ഐ 20, മാരുതി ബലേനോ തുടങ്ങിയ മോഡലുകളെ വെല്ലാൻ ടാറ്റ പുറത്തിറക്കുന്ന പ്രീമിയം ഹാച്ച് ​ അൽട്രോസിൻെറ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്​. 2018 ഓ​ട്ടോ എക്​സ്​പോയിൽ 45x എന്ന പേരിൽ ടാറ്റ പുറത്തിറക്കിയ കൺസ െപ്​ക്​ടാണ്​ അൽട്രോസായി പുനർജനിക്കുന്നത്​.

tata-altroz-23

ജനീവ മോ​ട്ടോർ ഷോയിലെ കൺസെപ്​റ്റ്​ കാറിന്​ സമാനമാണ്​ അൽട്രോസിൻെറ പ്രൊഡക്ഷൻ മോഡൽ. ഹണികോംബ്​ ​ഗ്രിൽ, ഫോഗ്​ ലാ​​േമ്പാട്​ കുടിയ ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ തുടങ്ങി ടാറ്റയുടെ ഇംപാക്​സ്​ 2.0 ഡിസൈനാണ്​ അൽട്രോസും പിന്തുടരുന്നത്​. 1.2 ലിറ്റർ ടർബോചാർജഡ്​ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ്​ അൽട്രോസിലുണ്ടാവുക. ഡീസൽ എൻജിന്​ 110 പി.എസ്​ പവറും 260 എൻ.എം ടോർക്കുമാണ്​ ഡീസൽ എൻജിനിൽ നിന്നും ലഭിക്കുക. 102 പി.എസ്​ പവറും 140 എൻ.എം ടോർക്കുമാണ്​ പെട്രോൾ എൻജിനിൽ നിന്ന്​ ലഭിക്കുക.

അഞ്ച്​ സ്​പീഡ്​ മാനുവലും 6 സ്​പീഡ്​ ഓ​ട്ടോമാറ്റിക്കുമായിരിക്കും ട്രാൻസ്​മിഷൻ. 7 ഇഞ്ച്​ ഫ്ലോട്ടിങ്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​​െൻറ്​ സിസ്​റ്റം, ടി.എഫ്​.ടി ക്ലസ്​റ്റർ ഡിസ്​പ്ലേ, റിയർ എ.സി വ​​​െൻറ്​, ക്രൂയിസ്​ കൺട്രോൾ, ഡ്രൈവർ-പാസഞ്ചർ എയർബാഗ്​, സീറ്റ്​ബെൽറ്റ്​ റിമൈൻഡർ, പാർക്കിങ്​ അസിസ്​റ്റ്​, റിയർ സെൻസർ, സ്​പീഡ്​ അലേർട്ട്​ സിസ്​റ്റം, എ.ബി.എസ്​, ഇ.ബി.ഡി എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tataautomobilemalayalam newsAltrozSpied Images
News Summary - Tata Altroz Spied-Hotwheels
Next Story