Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടീസറിൽ വിരിഞ്ഞ  ടി...

ടീസറിൽ വിരിഞ്ഞ  ടി ക്രോസ്​

text_fields
bookmark_border
T-Cross-rear
cancel

ഒരു സിനിമ വരുന്നതിന്​ മുമ്പ്​ അതി​​െൻറ പ്രചാരണാർഥം എന്തൊക്കെയാണ്​ ചെയ്യാനാവുക. ​ഇപ്പോഴത്തെ ട്രെൻഡനുസരിച്ച്​ ആദ്യം ഫസ്​റ്റ്​ലുക്ക് ​പോസ്​റ്റർ, പിന്നെ മോഷൻ പോസ്​റ്റർ, തുടർന്ന്​ ടീസർ , അവസാനം ട്രെയിലർ എന്നിവയെത്തും. ഒരു വാഹനം പുറത്തിറക്കുന്നതിന്​ മുമ്പ്​ കമ്പനി ഇതുവരെ എന്തൊക്കെയാണ്​ ചെയ്​തിരുന്നത്​. ഒരു കൺസപ്​റ്റ്​ മോഡൽ അവതരിപ്പിക്കുക എന്നതിൽ കവിഞ്ഞ്​ വലിയ ബഹളമൊന്നും സാധാരണ നടത്താറില്ല. ഏതെങ്കിലുമൊരു ഒാേട്ടാ എക്​സ്​പോയിലായിരിക്കും കൺസപ്​റ്റ്​ അവതരിപ്പിക്കുക. യഥാർഥ വാഹനം പുറത്തിറങ്ങു​േമ്പാൾ കൺസപ്​റ്റുമായി വലിയ ബന്ധമൊന്നും ഉണ്ടാകാറുമില്ല. വാഹനങ്ങളുടെ രൂപവും ഭാവവുമെല്ലാം വെളിപ്പെടുത്തുന്നതിൽ രഹസ്യാത്മകത എല്ലാ നിർമാതാക്കളും നിലനിർത്തിയിരുന്നു. പരീക്ഷണ ഒാട്ടം നടത്തു​േമ്പാൾപോലും സ്​റ്റിക്കറുകൾ ഒട്ടിച്ച്​ വാഹനത്തെ മൂടിവെക്കാൻ അവർ ജാഗ്രതപുലർത്താറുണ്ട്​. തങ്ങളുടെ നീക്കങ്ങൾ എതിരാളികൾ അറിയാതിരിക്കുക എന്നതാണ്​ ഇതിലൂടെ ഉദ്ദേശിക്കുന്നത്​. 

എന്നാൽ, പതിവിൽനിന്ന്​ വിപരീതമായി കഴിഞ്ഞദിവസം ഫോക്​സ്​വാഗൺ ഒരു ടീസർ പുറത്തിറക്കി. കമ്പനിയുടെ രണ്ട്​ വമ്പന്മാരെ ഉൾപ്പെടുത്തിയായിരുന്നു ടീസർ. ഫോക്​സ്​വാഗൺ ഡിസൈൻ ഹെഡ്​ ക്ലോസ് ബിഷോഫും മാനേജ്​​െമൻറ് കമ്മിറ്റി അംഗം ജർജൻ സ്​റ്റോക്ക്​ഹാമുമാണ്​ 46 സെക്കൻഡ്​ ദൈർഘ്യമുള്ള ടീസറിൽ വരുന്നത്​. പുതുതായി അവതരിപ്പിക്കുന്ന വാഹനത്തി​​െൻറ രേഖചിത്രങ്ങളും പേരുമെല്ലാം ടീസറിൽ അവർ വെളിപ്പെടുത്തി. ജനപ്രിയ ഹാച്ചായ പോളോയെ അടിസ്​ഥാനമാക്കി കുഞ്ഞൻ എസ്​.യു.വിയാണ്​ പുതുതായി വരാൻപോകുന്നത്​. പേര്​ ടി ക്രോസ്​. ഇന്ത്യയിൽ ഹ്യുണ്ടായ്​ ക്രെറ്റക്കും മാരുതി ബ്രെസ്സക്കും ഹോർഡ്​ എക്കോസ്​പോർട്ടിനും എതിരാളിയായിരിക്കും ടി ക്രോസ്​. കൺസപ്​റ്റ്​ വാഹനം 2016 ജനീവ മോ​േട്ടാർഷോയിൽ അവതരിപ്പിച്ചിരുന്നു. യഥാർഥ രൂപത്തിൽ നിരത്തിലെത്തുന്നത്​ 2020ൽ മാത്രമായിരിക്കും. 4107 എം.എം നീളമുള്ള സാമാന്യം വലുപ്പമുള്ള വാഹനമാണ്​ ടി ക്രോസ്​. 

തടിച്ച മുൻവശത്ത്​ വ്യത്യസ്​തമായി തോന്നുന്നത്​ ചതുരാകൃതിയിലുള്ള ഫോഗ്​ ലാമ്പുകളാണ്​. ഇന്ത്യക്കായി ഒരു ബില്യൺ  യൂറോയുടെ നിക്ഷേപം അടുത്ത കാലത്ത്​ ഫോക്​സ്​വാഗൺ പ്രഖ്യാപിച്ചിരുന്നു. വാഹന ഭാഗങ്ങളെല്ലാം ഇവിടെത്തന്നെ നിർമിക്കാനുള്ള സംവിധാനങ്ങളൊരുക്കുകയാണ്​ കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്​. 115 ബി.എച്ച്​.പി കരുത്തുള്ള മൂന്ന്​ സിലിണ്ടർ ടർബോ ചാർജ്​ഡ്​ പെട്രോൾ എൻജിൻ ഉൾ​െപ്പടെ പുതിയ പദ്ധതിയിലുണ്ട്​. ടി ക്രോസിനെക്കൂടി ലക്ഷ്യംവെച്ചുള്ളതാണ്​ പുതിയ നീക്കങ്ങൾ എന്ന്​ അനുമാനിക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teasermalayalam newsHot Wheelfox vegant Cross
News Summary - T Cross in Teaser - Hot Wheels
Next Story