Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 2:42 PM GMT Updated On
date_range 15 July 2017 2:42 PM GMTഹൈബ്രിഡ് കരുത്തിൽ സ്വിഫ്റ്റ്
text_fieldsbookmark_border
മാരുതിയുടെ ജനപ്രിയ കാർ സ്വിഫ്റ്റിെൻറ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കി. ജാപ്പനീസ് വിപണിയിലാണ് സ്വിഫ്റ്റ് ഹൈബ്രിഡ് പുറത്തിറക്കിയത്. ഹൈബ്രിഡ് എസ്.ജി, ഹൈബ്രിഡ് എസ്.എൽ എന്നീ രണ്ട് വകഭേദങ്ങളിലാണ് മാരുതി സ്വിഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. 9.44 ലക്ഷം മുതൽ 11.06 ലക്ഷം വരെയായിരിക്കും ഇൗ പതിപ്പിെൻറ ഹൈബ്രിഡ് പതിപ്പിെൻറ വില.
91 പി.എസ് പവർ നൽകുന്ന 1.2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനും 10 കിലോ വാട്സിെൻറ ഇലക്ട്രിക് മോട്ടറുമാണ് സ്വിഫ്റ്റിെൻറ ഹൈബ്രിഡ് പതിപ്പിലുണ്ടാകുക. ഭാരം കുറവുള്ള സമയത്ത് പെട്രോൾ എൻജിൻ ഒാഫായി ഇലക്ട്രിക് മോേട്ടാർ ഉപയോഗിച്ച് കുറച്ച് ദൂരം സഞ്ചരിക്കാൻ സ്വിഫ്റ്റിെൻറ ഹൈബ്രിഡ് പതിപ്പിന് കഴിയും. ലിറ്ററിന് 32 കിലോ മീറ്റർ വരെ ഇന്ധനക്ഷമതയും കാറിനുണ്ടാകുമെന്നാണ് മാരുതിയുടെ അവകാശവാദം.
ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള നികുതി ഇളവ് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞ സാഹചര്യത്തിൽ ഹൈബ്രിഡ് സ്വിഫ്റ്റ് ഇന്ത്യയിലെത്താനുള്ള സാധ്യത കുറവാണ്. സിയാസ്, എർട്ടിഗ എന്നീ രണ്ട് കാറുകളുടെ ഹൈബ്രിഡ് പതിപ്പ് മാരുതിയുടേതായി ഇന്ത്യയിൽ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story