Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightജിപ്​സിയുടെ...

ജിപ്​സിയുടെ പകരക്കാരനാവാൻ ജിംനി ഇന്ത്യയിൽ

text_fields
bookmark_border
jimny
cancel

എസ്​.യു.വി വിപണിയിലെ ആധിപത്യം ലക്ഷ്യമിട്ട്​ മാരുതി പുറത്തിറക്കുന്ന ജിംനി ഡൽഹി ഓ​ട്ടോ എക്​സ്​പോയിൽ അവതരിപ ്പിച്ചു. ഇന്ത്യൻ വിപണിയിലെ ഹാച്ച്​ബാക്ക്​, സെഡാൻ സെഗ്​മ​െൻറുകളിൽ അനിഷേധ്യമായ സാന്നിധ്യമാണ്​ മാരുതി ​. എന്നാൽ, എസ്​.യു.വി വിപണിയിൽ ക്ലച്ച്​ പിടിക്കാൻ മാരുതിക്ക്​ ഇനിയും കഴിഞ്ഞിട്ടില്ല. ഈ കുറവ്​ നികത്തുന്നതിനാണ്​ ജിംനിയെ അവതരിപ്പിച്ചത്​​.

നിരത്തിൽ നിന്ന്​ ജിപ്​സി പിൻവാങ്ങിയതോടെ സെഗ്​മ​െൻറിൽ മാരുതിക്ക്​ കളംനിറഞ്ഞ്​ കളിക്കാൻ താരങ്ങൾ കുറവാണ്​​. എർട്ടിഗ, ബ്രെസ, എക്​സ്​ എൽ 6, എസ്​ ക്രോസ്​ എന്നിവയിൽ എസ്​.യു.വി എന്ന പേരിനോട്​ ചേർത്തുവെക്കാൻ സാധിക്കുക എക്​സ്​.എൽ 6, എസ്​ ക്രോസ്​ എന്നിവയെ മാത്രമാണ്​. ഈ പോരായ്​മ പരിഹരിക്കുകയാണ്​ ജിംനിയിലൂടെ മാരുതി ലക്ഷ്യംവെക്കുന്നത്​.

ഫോർവീൽ ഡ്രൈവ്​ ടെക്​നോളജിയിൽ ബോക്​സി പ്രൈാഫൈലുമായാണ്​ ജിംനിയുടെ വരവ്​. മാരുതിയുടെ മുൻ മോഡലുകളിൽ കണ്ട 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ്​ ജിംനിയുടേയും ഹൃദയം. 100 ബി.എച്ച്​.പി കരുത്തും 130 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലും നാല്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്കുമായിരിക്കും ട്രാൻസ്​മിഷൻ.

ഡിസൈനിൽ പഴയ രീതികൾ തന്നെയാണ്​ ജിംനിയും പിന്തുടരുന്നത്​. കണ്ടുമറന്ന എസ്​.യു.വിയുടെ രൂപഭാവങ്ങളാണ്​ ജിംനിക്കുമുള്ളത്​. സ്വകയർ ലൈൻ, വലിയ വീൽ ആർച്ച്​, റൂഫ്​ ലൈൻ എന്നിവയാണ്​ ജിംനിയുടെ പ്രധാന എക്​സ്​റ്റീരിയർ സവിശേഷതകൾ. ഇൻറീരിയറിന്​ ഡിസയറിനോടും എക്​സ്​.എൽ 6നോടുമാണ്​ സാമ്യം. 194 രാജ്യങ്ങളിൽ വിൽപനയുള്ള ജിംനി ഇന്ത്യയിലെത്തു​േമ്പാൾ മാരുതി ആരാധകർക്ക്​ പ്രതീക്ഷകൾ ഏറെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti Suzukiautomobilemalayalam newsDelhi auto expoJimny
News Summary - Suzuki Jimny Revealed-Hotwheels
Next Story