Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒാഫ്​ റോഡ്​ കരുത്തിൽ...

ഒാഫ്​ റോഡ്​ കരുത്തിൽ ഇഗ്​നിസ്​

text_fields
bookmark_border
ഒാഫ്​ റോഡ്​ കരുത്തിൽ ഇഗ്​നിസ്​
cancel

സുസുക്കിയുടെ അർബൻ ക്രോസ്​ ഒാവർ ഇഗ്​നിസി​​​െൻറ ഒാഫ്​ റോഡ്​ വകഭേദം പുറത്തിക്കുന്നു. മസിൽ പെരുപ്പിച്ച്​ നിരത്ത്​ കീഴടക്കാൻ രണ്ടും കൽപ്പിച്ച്​ തന്നെയാണ്​ ഇഗ്​നിസി​​​െൻറ രണ്ടാം വരവ്​. ജക്കാർത്തയിൽ നടന്നുകൊണ്ടിരിക്കുന്ന 2017 ഗയ്​ക്കിന്തോ ഇൻഡൊനീഷ്യ ഇൻറർനാഷണൽ ഒാ​േട്ടാ ഷോയിൽ ഹാച്ച്​ബാക്കി​​​െൻറ  അടിസ്ഥാനത്തിൽ  ക്രോസ്​ ഒാവർ ഇഗ്​നിസി​​​െൻറ​ എസ്​-അർബൻ കൺസെപ്​റ്റാണ്​ സുസുക്കി അവതരിപ്പിച്ചത്​.

റഗുലർ ഇഗ്​നിസിനെ കാര്യമായി അഴിച്ച്​ പണിതാണ്​ ഒാഫ്​ റോഡർ കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്​. ബംബർ, ഹെഡ്​ ലൈറ്റ്, ഫ്രണ്ട്​ ഗ്രിൽ എന്നിവയി​െലല്ലാം മാറ്റം വരുത്തിയിരിക്കുന്നു. സ്​കിഡ്​ പ്ലേറ്റ്​, പ്ലാസ്​റ്റിക്​ ക്ലാഡിങ്​, എയർ സ്​കൂപ്പ്​ എന്നിവ അധികമായി നൽകിയപ്പോൾ ഇഗ്​നിസി​​​െൻറ ഒാഫ്​ റോഡർ ജനിക്കുകയായി.

സീറ്റ്​​ ഹൈറ്റ്​ വർധിപ്പിച്ചത്​ മാത്രമാണ്​ ഇൻറീരിയറിലെ പ്രധാനമാറ്റം. മെക്കാനിക്കൽ ഫീച്ചേഴ്​സിലും സുസുക്കി മാറ്റങ്ങൾക്ക്​ മുതിർന്നിട്ടില്ല. 1.2 ലിറ്റർ കെ സീരീസ്​ പെട്രോൾ എൻജിൻ 82 ബി.എച്ച്​.പി കരുത്തും 113 എൻ.എം ടോർക്കുമേകും. 5 സ്​പീഡ്​ മാനുവൽ, 5 സ്​പീഡ്​ ഒാ​േട്ടാമാറ്റികുമാണ്​ ട്രാൻസ്​മിഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsIgnisCross overConceptSuzuki
News Summary - Suzuki Ignis S-Urban Concept Showcased–Hotwheels
Next Story