Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇതാ ഹോണ്ടയുടെ...

ഇതാ ഹോണ്ടയുടെ ഇലക്​​ട്രിക്​ അവതാരം

text_fields
bookmark_border
Honda-Urban
cancel

ഫ്രാങ്ക്​ഫർട്ട്​ ഒാ​േട്ടാ ഷോയിൽ എല്ലാവരുടെയും കണ്ണിലുടക്കിയ രൂപമാണ്​ ഹോണ്ടയുടെ അർബൻ കൺസെപ്​റ്റി​​േൻറത്​. പഴയ ചെറുകാറുകളോട്​ മോഡലിന്​ സാമ്യം തോന്നുമെങ്കിലും ആളൊരു പൂലിയാണ്​. ഭാവിയെ മുന്നിൽ കണ്ടാണ്​ കാർ അണി​യിച്ചൊരുക്കിയിരിക്കുന്നത്​. പെട്രോൾ-,ഡീസൽ കാറുകൾ വിപണിയിൽ നിന്ന്​ പതുക്കെ പിൻമാറു​​േമ്പാൾ ഇലക്​ട്രിക്​ കാറുകളിലൂടെ വിപണിയിൽ ആധിപത്യം നേടാമെന്നാണ്​ ഹോണ്ടയുടെ കണക്കുകൂട്ടൽ. അതിനുള്ള കമ്പനിയുടെ തുറുപ്പ്​ ചീട്ടാണ്​ പുതിയ അവതാരം.

honda2

ഒറ്റനോട്ടത്തിൽ കാറിൽ നമ്മുടെ ശ്രദ്ധയാകർഷിക്കുക ഹെഡ്​ലൈറ്റാണ്​. ന്യൂജെൻ കാറുകളുടെ രൂപത്തിൽ നിന്ന്​ തീർത്തും വ്യത്യസ്​തമാണ്​ മുൻവശം . വൃത്താകൃതിയിലാണ്​ ഹെഡ്​ലൈറ്റി​നെ അണിയിച്ചൊരുക്കിയിരിക്കുന്നത്​. ഹെഡ്​ലൈറ്റി​​െൻറ നടുവിലായി ഹോണ്ടയുടെ ലോഗോ. അതിനടുത്തായി അത്യാവശ്യ വിവരങ്ങൾ നൽകുന്ന ബോർഡ്​ എന്നിവയെല്ലാം  മുൻവശത്തെ വ്യത്യസ്​തമാക്കുന്നു.

honda-3

പഴയ കാറുകളോട്​ സമാനമാണ്​ പിൻവശത്തി​​െൻറ ഡിസൈൻ. ഒന്നാം തലമുറ സിവിക്കിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ രൂപകൽപ്പന. എന്നാൽ ലൈറ്റുകൾ മുൻവശത്തിന്​ സമാനമാണ്​. മൂന്ന്​ ഡോറുകളാണ്​ കാറിനുണ്ടാകുക. മുന്നിൽനിന്ന്​ പിന്നിലേക്ക്​  വലിച്ച്​ തുറക്കുന്ന രീതിയിലാണ്​ ഡോർ. ഫോർ സീറ്ററാണ്​ വാഹനം. എന്നാൽ നിരത്തിലെത്തു​േമ്പാൾ അഞ്ച്​ സീറ്റുകളുണ്ടാകുമെന്നാണ്​ പ്രതീക്ഷ.

honda-4

വൈറ്റ്​ മൾട്ടി സ്​പോക്ക്​ ശൈലിയിലാണ്​അലോയ്​ വീൽ. പഴമയെ ഒാർമപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളിലാണ്​ അകത്തളം. നീളമേറിയ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റമാണ്​ കാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. ​ബെഞ്ച്​ ശൈലിയിലാണ്​ ഇരുവശത്തെയും സീറ്റ്​. മറ്റ്​ സാ​േങ്കതിക വശങ്ങളെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല. 2019ൽ ഹോണ്ടയുടെ ഇലക്​ട്രിക്​ അവതാരം യുറോപ്യൻ വിപണി കീഴടക്കുമെന്നാണ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaautomobilefrankfurtelectric car
News Summary - Surprising new electric car stole the show in Frankfurt-Hotwheels
Next Story