Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യയിലെ വില കുറഞ്ഞ...

ഇന്ത്യയിലെ വില കുറഞ്ഞ ഇലട്രിക്​ കാർ

text_fields
bookmark_border
STROM-R3
cancel

വാഹനലോകത്ത്​ വിപ്ലവകരമായ മാറ്റത്തിന്​ തുടക്കമിട്ടിരിക്കുകയാണ്​​ ഇലക്​ട്രിക്​ വാഹനങ്ങൾ. വർധിച്ച്​ വരുന്ന മലിനീകരണം വാഹന വിപണിയെ വഴിമാറി നടക്കാൻ പ്രേരിപ്പിക്കുന്നുണ്ട്​. ആഗോളതലത്തിൽ ഇതിനുള്ള ശ്രമങ്ങൾ വർഷങ്ങൾക്ക്​ മുമ്പ്​ തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യൻ വാഹന വിപണിയും പതിയെ ഇലക്​ട്രിക്കാവാനുള്ള ശ്രമത്തിലാണ്​. ഒരുപിടി വാഹനങ്ങളാണ്​ ഇലട്രിക്​ കരുത്തിൽ വിപണി കീഴടക്കാനെത്തുന്നത്​. ഇൗ നിരയിലേക്ക്​ തന്നെയാണ്​ മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്​ട്രോം മോ​േട്ടാഴ്​സ്​ എന്ന സ്​റ്റാർട്ടപ്പ്​ കമ്പനിയും. R3 എന്ന ഇലട്രിക്​ കാർ പുറത്തിറക്കിയാണ്​ വിപണിയിലേക്കുള്ള കമ്പനിയുടെ ചുവടു​െവപ്പ്​.

മുചക്ര ടൂ ഡോർ ഇലക്​ട്രിക്​ കാറാണ്​ സ്​ട്രോം ആർ 3.  മൂന്ന്​ പേർക്ക്​ സുഖമായി യാ​ത്ര ചെയ്യാവുന്ന വിധത്തിലാണ്​ വാഹനത്തി​​​​െൻറ ഇൻറീരിയർ. മറ്റ്​ കാറുകളിൽ നിന്ന്​ വ്യത്യസ്​തമാണ്​ കാറി​​​​െൻറ പിൻവശം. 17 ഇഞ്ചി​​​​െൻറ വലിയ ചക്രമാണ്​ പിന്നിൽ നൽകിയിരിക്കുന്നത്​.  മസ്​കുലാർ ഫ്രണ്ട്​ ബംബർ, എൽ.ഇ.ഡി ലൈറ്റ്​, സൺറൂഫോടുകൂടിയ മേൽക്കൂര, 7 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​​െൻറ്​ സിസ്​റ്റം, റിമോട്ട്​ കീ ലെസ്​ എൻട്രി എന്നിവയെല്ലാമാണ്​ കാറി​​​​െൻറ പ്രധാന പ്രത്യേകതകൾ.

പ്യുവർ, കറണ്ട്​, ബോൾട്ട്​ എന്നിങ്ങനെ മൂന്ന്​ വകഭേദങ്ങളാണ്​ കാറിനുള്ളത്​. ഇതിൽ പ്യുവർ, കറണ്ട്​ വകഭേദങ്ങൾ ഒറ്റചാർജിൽ 80 കിലോ മീറ്റർ സഞ്ചരിക്കും. ഉയർന്ന വകഭേദമായ ബോൾട്ടിൽ 120 കിലോ മീറ്റർ സഞ്ചരിക്കും. 13kw ഇലക്​​ട്രിക്​ മോ​േട്ടാറാണ്​ വാഹനത്തിന്​ കരുത്ത്​ പകരുക. സിംഗിൾ സ്​പീഡ്​ പ്ലാനിറ്ററി ഗിയർബോക്​സാണ്​​ ട്രാൻസ്​മിഷൻ. 

സാധാരണ ചാർജർ ഉപയോഗിച്ച്​ 6-8 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ്​ ചെയ്യാം. അതിവേഗ ചാർജറിൽ 2.5 മണിക്കൂറിനുള്ളിൽ ബാറ്ററി 80 ശതമാനം ചാർജാകും. മൂന്ന്​ ലക്ഷം രൂപയാണ്​ ബേസ്​ മോഡലി​​​​െൻറ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newselectric carCrazy carsStromR3
News Summary - Strom R3 Electric Car: 120 Kms range and a 3 lakh price tag for this made-in-India Electric vehicle-Hotwheels
Next Story