Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജി.എസ്​.ടി ചതിച്ചു;...

ജി.എസ്​.ടി ചതിച്ചു; കാംറിയുടെ നിർമാണം ടോയോട്ട നിർത്തുന്നു

text_fields
bookmark_border
camry
cancel

ജാപ്പനീസ്​ കാർ നിർമാതാക്കളായ ടോയോട്ട ലക്ഷ്വറി സെഡാൻ മോഡൽ കാംറിയുടെ നിർമാണം നിർത്തുന്നു. ചരക്ക്​ സേവന നികുതി നിലവിൽ വന്നതോടെ വില ഉയർന്നതാണ്​ കാറി​​െൻറ നിർമാണം നിർത്താൻ ടോയോട്ട തീരുമാനിച്ചത്​. ജി.എസ്​.ടിയിൽ ഹൈബ്രിഡ്​ കാറുകൾക്ക്​ നൽകിയിരുന്ന നികുതിയിളവ്​ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. ഇത്​ കാംറിക്ക്​ വിനയായി​.

വലിയ പെട്രോൾ-ഡീസൽ ലക്ഷ്വറി കാറുകളുടെ വിഭാഗത്തിലാണ്​ കാംറിയേയും ജി.എസ്​.ടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ജി.എസ്​.ടിയിൽ കാംറിക്ക്​ 28 ശതമാനം നികുതിയും 15 ശതമാനം സെസുമാണ്​ ചുമത്തിയിരിക്കുന്നത്​. മുമ്പ്​ ഡൽഹിയിൽ 32 ലക്ഷമായിരുന്ന കാംറിയുടെ വില ജി.സ്​.ടി വന്നതോടെ 38 ലക്ഷമായി കുതിച്ചുയർന്നിരുന്നു.

 ടോയോട്ട കിർലോസ്​കർ സെയിൽ ആൻഡ്​ മാർക്കറ്റിങ്​ ഡയറക്​ടർ ആൻഡ്​ സീനിയർ വൈസ്​ പ്രസിഡൻറ്​ എൻ.രാജയാണ്​ ഹൈബ്രിഡ്​ കാംറിക്ക്​ ആവശ്യക്കാർ കുറത്തതിനാൽ ഉൽപാദനം നിർത്തുകയാണെന്ന് അറിയിച്ചത്​​​. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ ഹൈബ്രിഡ്​ കാംറിയുടെ വിൽപനയിൽ 73 ശതമാനത്തി​​െൻറ കുറവുണ്ടായി. നിലവിൽ ബംഗളൂരുവിലെ പ്ലാൻറിൽ നിന്നാണ്​ കാംറിയുടെ നിർമാണം ടോയോട്ട നടത്തുന്നത്​. പ്രയസാണ്​ ടോയോട്ടയുടെ ഇന്ത്യൻ വിപണിയിലെ മറ്റൊരു ഹൈബ്രിഡ്​ കാർ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstToyotaautomobilemalayalam newsCamry
News Summary - Steep GST, cess drive Toyota Camry hybrid out of productio-Hotwheels
Next Story