Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right600 എച്ച്​.പി...

600 എച്ച്​.പി കരുത്തുമായി വോൾവോ പോൾസ്​റ്റാർ

text_fields
bookmark_border
VolvoPolestar
cancel

വോൾവോയുടെ പോൾസ്​റ്റാർ ബ്രാൻഡിന്​ കീഴിൽ പോൾസ്​റ്റാർ-1 എന്ന കാറുമായി കമ്പനി. 600 എച്ച്​.പിയുടെ കരുത്തുമായാണ്​ പോൾസ്​റ്റാർ-1 എന്ന സുന്ദരൻ നിരത്തുകൾ കീഴടക്കാൻ ഒരുങ്ങുന്നത്​. 2019ൽ കാർ വിപണി​യിലെത്തുമെന്നാണ്​ റിപ്പോർട്ട്​. ചൊവ്വാഴ്​ച ഷാങ്​ഹായിൽ നടന്ന ​ചടങ്ങിൽ വോൾവോ കമ്പനി  പുതി​യ മോഡൽ അവതരിപ്പിച്ചു.
  218 എച്ച്​.പി പവർ നൽകു​​ന്ന രണ്ട്​ ഇലക്​ട്രിക്​ മോ​േട്ടാറുകളും  2-0 ലിറ്റർ ഫോർ സിലിണ്ടർ ഗ്യാസ്​ഒാലിൻ എൻജിനും കൂടിച്ചേരു​േമ്പാൾ കാറി​​െൻറ കരുത്ത്​ 600 എച്ച്​.പിയിലേക്ക്​ എത്തും. ഒരു ചാർജിൽ 150 കിലോ മീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷി ഇലക്​ട്രിക്​ മോ​േട്ടാറുകൾക്ക്​ നൽകും.

polestar--rear

 

എൻജിനിൽ മാത്രമല്ല പോൾസ്​റ്റാർ അൽഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്നത്​. വാഹനത്തിനുള്ളിൽ നിന്ന്​ തന്നെ അഡ്​ജസ്​റ്റ്​​ ചെയ്യാവുന്ന ഇലക്​ട്രിക്കൽ സസ്​പെൻഷനാണ്​ കാറിലെ മറ്റൊരു പ്രധാനഘടകം. ഭാരം കുറക്കുന്നതിനായി കാർബൺ ഫൈബർ ബോഡിയാണ്​ ഉപയോഗിച്ചിട്ടുള്ളത്​​. ഇതുമൂലം കൂടുതൽ മൈലേജ്​​ ലഭിക്കുമെന്നാണ്​ പ്രതീക്ഷ.

വോൾവോയുടെ കാറുകളിൽ കാണുന്ന ചില ഘടകങ്ങൾ​​ പോൾസ്​റ്റാറിലുമുണ്ട്​​. ഡാഷ്​ബോർഡിന്​ വോൾവോയുടെ  മറ്റ്​ മോഡലുകളുമായി സാമ്യമുണ്ട്​. ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റവും മറ്റ്​ മോഡലുകളിൽ നിന്ന്​ കടംകൊണ്ടതാണ്​.

ബി.എം.ഡബ്​ളിയുവി​​െൻറ എം ഡിവിഷനിൽ നിന്നും മെഴ്​സിഡെസി​​െൻറ എ.എം.ജിയിൽ നിന്നും തീർത്തും വ്യത്യസ്​തമാണ്​ വോൾവോയുടെ പെർഫോമൻസ്​ ഡിവിഷൻ. പെർഫോമൻസിൽ ഒട്ടും വിട്ടുവീഴ്​ച ചെയ്യാതെ ഭാവിയെ കൂടി മുൻനിർത്തിയാണ്​ പോൾസ്​റ്റാറി​​​െൻറ നിർമാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilevolvomalayalam newsHybridPolestar 1
News Summary - Should the Polestar 1 hybrid coupe have a drop-top twin-Hotwheels
Next Story