Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒടുവിൽ ഹ്യൂണ്ടായ്​...

ഒടുവിൽ ഹ്യൂണ്ടായ്​ സാൻട്രോ എത്തി

text_fields
bookmark_border
santro-23
cancel

​െഎ 10 എത്തിയപ്പോൾ വിപണിയിൽ നിന്ന്​ പതിയെ പിൻമാറിയ മോഡലാണ് ഹ്യൂണ്ടായ്​ ​സാൻ​േ​ട്രാ. മോഡലി​​​െൻറ രണ്ടാം വരവിനെ കുറിച്ച്​ നിരവധി തവണ റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. എന്നാൽ, ഒൗദ്യോഗികമായി സാൻട്രോ എന്ന്​ പുറത്തിറങ്ങുമെന്ന്​ ഹ്യുണ്ടായ്​ വ്യക്​തമാക്കിയിരുന്നില്ല. ഇപ്പോൾ അക്കാര്യത്തിൽ വ്യക്​തതയുമായി ഹ്യുണ്ടായ്​ രംഗ​ത്തെത്തിയിരിക്കുകയാണ്​. ഒക്​ടോബർ 23ന്​ സാൻട്രോ ഒൗദ്യോഗികമായി പുറത്തിറങ്ങുമെന്നാണ്​ ഹ്യുണ്ടായ്​ അറിയിച്ചിരിക്കുന്നത്​. ഒക്​ടോബർ 10 മുതൽ ബുക്കിങ്​ ആരംഭിക്കുമെന്നും ഹ്യൂണ്ടായി വ്യക്​തമാക്കിയിട്ടുണ്ട്​.

ക്രോമിൽ പൊതിഞ്ഞ ഗ്രില്ലും അതിനോട്​ ചേർന്ന്​ നിൽക്കുന്ന ഫോഗ്​ലാമ്പുമാണ്​ ഹ്യുണ്ടായ്​ പുതിയ മോഡലിനായി നൽകിയിരിക്കുന്നത്​. എൽ.ഇ.ഡി ​ഹെഡ്​ലൈറ്റിന്​ പകരം ഹാല​ജൻ ലൈറ്റുകളാണ്​ സാൻ​ട്രോക്ക്​ പ്രകാശമേകുക. പഴയ സാൻട്രോയുടെ അതേ ടോൾബോയ്​ ഡിസൈൻ തന്നെയാണ്​ പുതിയ മോഡലും പിന്തുടരുന്നത്​. ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന രീതിയിലാണ്​ വീൽ ആർച്ചുകളുടെ ഡിസൈൻ.

ഇൻറീരിയറും സൗകര്യങ്ങൾ ഒട്ടും കുറക്കാതെയാണ് ഹ്യുണ്ടായ് കാറിനെ​ അണിയിച്ചൊരുക്കിയിരിക്കുന്നത്​. ഉയരത്തിലുള്ള സീറ്റിങ്​ പോസിഷൻ കയറുന്നതിനും ഇറങ്ങുന്നതിനും സൗകര്യപ്രദമാണ്​. മികച്ച്​ ​തൈ സപ്പോർട്ട്​ നൽകുന്ന സീറ്റുകൾ യാത്ര സുഖകരമാക്കുന്നു. മുൻ പിൻ സീറ്റുകൾക്ക്​ നൽകിയ ഉയരം ക്രമീകരിക്കാൻ കഴിയുന്ന ഹെഡ്​ റെസ്​റ്റുകളാണ്​ മറ്റൊരു പ്രത്യേകത. ഏഴ്​ ഇഞ്ച്​ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം, പിൻസീറ്റ്​ യാത്രികർക്കുള്ള എ.സി ​വ​​െൻറ്​ എന്നിവയെല്ലാമാണ്​ ഇൻറീരിയറിലെ മറ്റ്​ പ്രത്യേകതകൾ.

1.1 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ്​ മോഡലി​​​െൻറ ഹൃദയം. 5500 ആർ.പി.എമ്മിൽ 63 ബി.എച്ച്​.പിയായിരിക്കും പരമാവധി കരുത്ത്​. അഞ്ച്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സിനൊപ്പം മാനുവൽ ഒാട്ടമേറ്റഡ്​ ട്രാൻസ്​മിഷനും ഉണ്ടാവുമെന്നാണ്​ പ്രതീക്ഷ. വിലയെ കുറിച്ച്​ കമ്പനി​ സൂചനകളൊന്നും നൽകിയിട്ടില്ലെങ്കിലും 3.5 ലക്ഷം മുതൽ 4.5 ലക്ഷം വരെയായിരിക്കും ഹ്യുണ്ടായിയുടെ പുതിയ കരുത്ത​​​െൻറ വിലയെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyundaiautomobilemalayalam newsSantro
News Summary - The Santro is back-Hotwheels
Next Story