ആറു ദശകം പ്രായമുള്ള ഷെവർലെയിൽ സമായുടെ കന്നിയാത്ര
text_fieldsജിദ്ദ: ശനിയാഴ്ച അർധരാത്രി 12 മണിയോടെ അൽഖോബാറിലെ കടൽത്തീര വസതിയിൽ നിന്ന് കാറിെൻറ താക്കോലുമെടുത്ത് സമാ അൽഗുസൈബി പുറത്തിറങ്ങി. തുടച്ചുമിനുക്കി മുറ്റത്ത് പാർക്ക് ചെയ്തിരുന്ന 1959 മോഡൽ ഷെവർലെ കോർവെറ്റ് സി വൺ വിേൻറജ് കാറിൽ അവർ കോർണിഷിലേക്ക് ഒാടിച്ചുപോയി. ‘ചരിത്രം നമുക്ക് മുന്നിൽ സംഭവിക്കുന്നത് നമ്മൾ കാണുകയാണ്. മഹത്തായൊരു ഭാവിയിലേക്കുള്ള നാന്ദിയാണിത്’ ^ സമാ അൽ ഗുസൈബി പറഞ്ഞു. അഹമദ് ഹമദ് അൽഗുസൈബി കമ്പനിയുടെ ആദ്യത്തെ വനിത ബോർഡ് അംഗമാണ് സമാ.
സൗദി അറേബ്യയിലെ ഒരു വനിത വ്യവസായ സംരംഭക എന്ന നിയയിൽ വനിത ശാക്തീകരണത്തിനായി ഉണ്ടാകുന്ന നടപടികളിൽ സന്തോഷമുണ്ട്. മാറ്റത്തിെൻറ ചക്രത്തിന് പിന്നിൽ ഇരിക്കാൻ ഇന്ന് അവസരം ലഭിച്ചതുവഴി ഞാൻ ആദരിക്കപ്പെട്ടിരിക്കുന്നു. സമാ പറഞ്ഞു. ഷെവർലെ നിർമിച്ച കോർവെറ്റ് സ്പോർട്സ് കാറുകളിലെ ആദ്യ തലമുറ വാഹനമാണ് സമായുടെ പക്കലുള്ളത്. 1953 മുതൽ ’62 വരെ നിർമാണത്തിലുണ്ടായിരുന്ന സീരീസിെൻറ ഏറ്റവും വിശിഷ്ടമായ കാറുകളിലൊന്നാണ് ’59 ലേത്.
ആ സീരീസിൽ 10 വർഷം കൊണ്ട് വെറും 69,015 കാറുകളാണ് ഷെവർലെ പുറത്തിറക്കിയത്. സമായുടെ പക്കലുള്ള ’59 മോഡൽ 9,670 എണ്ണം മാത്രമാണ് നിരത്തിലിറങ്ങിയത്. 3,875 ഡോളർ ആയിരുന്നു അന്ന് അടിസ്ഥാന വില. ശൂറ കൗൺസിൽ അംഗം ലീന അൽമഇൗനയാണ് കാറുമായി ആദ്യ ദിവസം ഇറങ്ങിയ മറ്റൊരു പ്രമുഖ വനിത. മാതാവിെൻറ ലെക്സസ് ആണ് അവർ ഡ്രൈവർ ചെയ്തത്. നേരത്തെ യു.എ.ഇയുടെ ഡ്രൈവിങ് ലൈസൻസ് ലീനക്കുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
