റെനോ ട്രൈബറെത്തും 28ന്​

ടി. ഷബീർ
12:41 PM
19/08/2019
Renault-Triber

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ വാഹന പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. നിർമാണശാലകൾ അടച്ചും ചിലത് ഭാഗികമായി പ്രവർത്തിപ്പിച്ചും തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ടും പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ് പ്രമുഖരുൾ​െപ്പടെ കമ്പനികൾ. പുതിയ വാഹനങ്ങൾ അവതരിപ്പിക്കുക ഇൗ ഘട്ടത്തിൽ ആത്മഹത്യാപരമാണ്. എങ്കിലും നേരത്തേ പ്രഖ്യാപിച്ച ചില രംഗപ്രവേശനങ്ങൾ വാഹനലോകത്ത് തുടരുന്നുണ്ട്. ഹെക്ടറും സെൽറ്റോസും എസ്.എൽ സിക്സും കഴിഞ്ഞ് അടുത്ത ഉൗഴം ട്രൈബറിേൻറതാണ്. റെനോയുടെ ഏഴു സീറ്റുള്ള വാഹനമാണിത്. വിലകുറഞ്ഞ സെവൻ സീറ്റർ എന്നതാകും ട്രൈ​ബ​റിെ​ൻ റ ​പ്ര​ധാ​ന ആ​ക​ർ​ഷ​ക​ത്വം. ക്വിഡിനും ഡസ്​റ്ററിനും മധ്യേ ഒരു വാഹനം എന്ന റെനോയുടെ ദീർഘകാല പദ്ധതിയാണ് ട്രൈബറിലൂടെ ലക്ഷ്യത്തിലെത്തുന്നത്. നാലുമീറ്ററിൽ താഴെ നീളമുള്ള 2636എം.എം വീൽബേസുള്ള വാഹനമാണിത്. 1739 എം.എം വീതിയും 1643 എം.എം ഉയരവുമുണ്ട്. 

നിലവിൽ വിപണിയിൽ ലഭ്യമായ ഹാച്ച്ബാക്കുകളേക്കാളെല്ലാം വലുപ്പമുണ്ട് ട്രൈബറിന്. എസ്.യു.വിയാണോ എം.പി.വിയാ​േണാ എന്നൊന്നും തീർത്ത് പറയാനാകാത്ത രൂപം. മുന്നിൽ നിന്ന് ​േനാക്കിയാൽ എം.പി.വിയെന്നും പിന്നിലെത്തിയാൽ എസ്.യു.വിയെന്നും സംശയംതോന്നാം. റെനോയുടെ സഖ്യകക്ഷിയായ നിസാ​െൻറ കീഴിലുള്ള ഡാട്​സൺ ഗോ പ്ലസി​െൻറ സവിശേഷതകൾ പലതും ട്രൈബറിനുമുണ്ട്. ഗോ പ്ലസിനോളം വിലക്കുറവില്ലെന്നുമാത്രം. 
അഞ്ചു മുതൽ എട്ട് ലക്ഷംവരെയാണ് ട്രൈബറി​െൻറ വിലയെങ്കിൽ ഗോ പ്ലസിന് 3.84 മുതൽ 5.95 ലക്ഷം വരെയാണ് വില.

വില കൂടുതലായതിനാൽ നിർമാണ നിലവാരവും ഉയരും. ഇരട്ട നിറമുള്ള ഇൻറീരിയറും എ​ട്ട് ഇ​ഞ്ച് ഇ​ൻ​ഫോ​ടൈ​ൻ​മെ​ൻ​റ് സി​സ്​​റ്റ​വും മികച്ച ഫിനിഷുള്ള പ്ലാസ്​റ്റിക്കും ട്രൈബറിന് ആഢ്യത്വം നൽകുന്നുണ്ട്. ആൻഡ്രോയ്ഡ് ഒാ​േട്ടാ, ആപ്പിൾ കാർ പ്ലേ, നാവിഗേഷൻ തുടങ്ങിയവയും ഇൻഫോടൈൻമ​െൻറി​െൻറ ഭാഗമാണ്. ഏറ്റവും ഉയർന്ന വേരിയൻറിൽ കീലെസ്സ് എൻട്രി, പുഷ് ബട്ടൻ സ്​റ്റാർട്ട്, 3.5ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമ​െൻറ് ക്ലസ്​റ്റർ, കൂൾഡ് ഗ്ലൗ ബോക്സ്, മൂന്നു നിരയിലും എ.സി വ​െൻറുകൾ, കർട്ടൻ എയർബാഗ് തുടങ്ങിയ ആഡംബരങ്ങളും ലഭിക്കും. 

എ.ബി.എസ്, പാർക്കിങ്ങ് സെൻസറുകൾ, ഇരട്ട എയർബാഗ് എന്നിവ സ്​റ്റാൻഡേഡാണ്. തുടക്കത്തിൽ 1.0 ലിറ്റർ പെ​േട്രാൾ എൻജിനാകും ട്രൈബറിൽ ഉൾ​െപ്പടുത്തുക. 72എച്ച്.പി കരുത്തും 96എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനോടൊപ്പം അഞ്ച് സ്പീഡ് എ.എം.ടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചുപേർക്ക് സുഖമായും ഏഴുപേർക്ക് ഞെരുങ്ങിയും യാത്രചെയ്യാവുന്ന വാഹനമാണ് ട്രൈബർ. റൂഫ് റെയിലും ഗാംഭീര്യമുള്ള മുൻവശവും ഡേ ടൈം റണ്ണിങ് ലാമ്പും അഞ്ച് ഇരട്ട സ്പോക്ക് അലോയ് വീലുകളുമൊക്കെ ചേർന്ന് കാഴ്ച ഭംഗിയുള്ള വാഹനമാണിത്.

രണ്ടാം നിരയിലെ മികച്ച സ്ഥലസൗകര്യം എടുത്തുപറയേണ്ടതാണ്. ഏറ്റവും പിന്നിൽ മുതിർന്നവർക്ക് ദീർഘദൂരം യാത്ര ചെയ്യാനാകില്ല. മൂന്ന് നിരയും ഉയർത്തി​െവച്ചാൽ ബൂട്ടിൽ ഇടവും ഉണ്ടാകില്ല. ഏറ്റവും പിന്നിലെ സീറ്റ് പൂർണമായി ഇളക്കിമാറ്റാവുന്നതാണ്. ഇങ്ങനെ മാറ്റിയാൽ 650 ലിറ്ററെന്ന മികച്ച ബൂട്ട് സ്പെയ്സും ലഭിക്കും. ഇൗ മാസം 28നാണ് ഇന്ത്യയിലെ അരങ്ങേറ്റം. 11,000 രൂപ നൽകിയാൽ ഇപ്പോൾ ബുക്ക് ചെയ്യാം.

Loading...
COMMENTS