Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightചെറു എം.പി.വിയുമായി...

ചെറു എം.പി.വിയുമായി വലിയ കളികൾക്ക്​ റെനോ

text_fields
bookmark_border
triber
cancel

ഫ്രഞ്ച്​ വാഹന നിർമാതാക്കളായ റെനോ ഏഴ്​ സീറ്റ്​ എം.പി.വി പുറത്തിറക്കുന്നുവെന്ന വാർത്ത വന്നപ്പോൾ തന്നെ ആരാധക ർക്ക്​ പ്രതീക്ഷകൾ ഏറെയായിരുന്നു. ഈ പ്രതീക്ഷകൾക്ക്​ വിരാമമിട്ട്​​ റെനോയുടെ ട്രൈബർ എന്ന ഏഴ്​ സീറ്റ്​ എം.പി.വിയ ുടെ ഗ്ലോബൽ ലോഞ്ച്​ ഡൽഹിയിൽ നടന്നു. ഡാറ്റ്​സൺ ഗോ പ്ലസിന്​ ശേഷം പുറത്തിറങ്ങുന്ന നാല്​ മീറ്ററിൽ താഴെയുള്ള എം.പ ി.വിയാണ്​ ട്രൈബർ. 3990 എം.എം മാത്രമാണ്​ ഇതിൻെറ നീളം.

ക്വിഡ്​ പുറത്തിറങ്ങിയ സി.എം.എഫ്​.എ പ്ലാറ്റ്​ഫോമിനെ പരിഷ്​ കരിച്ചാണ്​ ട്രൈബറിനെ റെനോ പുറത്തിറക്കുന്നത്​. ഇതിനാൽ ചില ഡിസൈൻ സവിശേഷതകളിൽ ക്വിഡുമായി ചെറുതല്ലാത്ത സാമ്യമുണ്ട്​ ട്രൈബറിന്​. പുതിയ ഹെഡ്​ലൈറ്റുകൾ, ഗ്രില്ല്​, കാംഷെൽ ബോണറ്റ്​, ചതുരാകൃതിയിലുള്ള പിൻഭാഗം തുടങ്ങിയവയാണ്​ ട്രൈബറിൻെറ പ്രധാന എക്​സ്​റ്റീരിയർ സവിശേഷതകൾ. ഉയർന്ന വകഭേദത്തിൽ 15 ഇഞ്ച്​ അലോയ്​ വീലുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

ഡ്യുവൽ ടോൺ കളർ സ്​കീമിലാണ്​ ട്രൈബറിൻെറ ഇൻറീരിയർ. 3.5 ഇഞ്ച്​ എൽ.സി.ഡി സ്​ക്രീനാണ്​ ഇൻസ്​ട്രുമേൻറഷൻ ക്ലസ്​റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. എട്ട്​ ഇഞ്ച്​ വലിപ്പമുള്ളതാണ്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം. ക്വിഡ്​, ലോഡ്​ജി, ഡസ്​റ്റർ, ക്യാപ്​ചർ തുടങ്ങിയ മോഡലുകളിൽ ഏഴ്​ ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റമാണ്​ ഉപയോഗിച്ചിരിക്കുന്നത്​. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ്​ ഓ​ട്ടോ എന്നിവയും ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റത്തിനൊപ്പം ഇണക്കി ചേർത്തിരിക്കുന്നു.

മൂന്നാംനിര സീറ്റുകൾക്കും പ്രത്യേകമായി എ.സി വ​െൻറുകൾ നൽകിയിട്ടുണ്ട്​. ഹാൻഡ്​ റെസ്​റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്​. മൂന്നാംനിര സീറ്റുകൾ മടക്കിയിട്ട്​ ബൂട്ട്​ സ്​പേസ്​ 625 ലിറ്റർ വരെ ഉയർത്താവുന്നതാണ്​. സുരക്ഷക്കായി ഡ്യുവൽ ഫ്രെണ്ട്​ എയർബാഗ്​, എ.ബി.എസ്​, റിയർ പാർക്കിങ്​ സെൻസർ, സ്​പീഡ്​ വാണിങ്​ സിസ്​റ്റം എന്നിവ സ്​റ്റാൻഡേർഡായി നൽകിയിട്ടുണ്ട്​. ഉയർന്ന വകഭേദത്തിൽ കാമറയും രണ്ട്​ എയർബാഗുകളും അധികമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.

1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ്​ ട്രൈബറിന്​ കരുത്ത്​ പകരുന്നത്​. 72 എച്ച്​.പി കരുത്തും 96 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലും 5 സ്​പീഡ്​ എ.എം.ടിയുമായിരിക്കും ട്രാൻസ്​മിഷൻ. 2020 പകുതിയോടെ ടർബോ ചാർജ്​ഡ് പെട്രോൾ​ എൻജിനും ട്രൈബർ നിരയിലേക്ക്​ എത്തും. നിലവിൽ ഇന്ത്യയിലുള്ള മോഡലുകളുമായി ട്രൈബർ നേരിട്ട്​ മൽസരിക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsTriberseven-seater MPPV
News Summary - Renault Triber seven-seater unveiled-Hotwheels
Next Story