Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലോഡ്​ജിയുടെ...

ലോഡ്​ജിയുടെ പരിഷ്​കരിച്ച പതിപ്പുമായി റെനോ

text_fields
bookmark_border
ലോഡ്​ജിയുടെ പരിഷ്​കരിച്ച പതിപ്പുമായി റെനോ
cancel

പനാജി: റെനോ ലോഡ്​ജിയുടെ പരിഷ്​കരിച്ച പതിപ്പ്​ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യയിൽ വളർന്ന്​ വരുന്ന എസ്​.യു.വി, എം.യു.വി മാർക്കറ്റിൽ ചുവടുറപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ റെനോയുടെ പുതിയ നീക്കം. 9.43 ലക്ഷമായിരിക്കും വാഹനത്തി​െൻറ വിപണിവില. 16 പുതിയ മാറ്റങ്ങളുമായാണ്​ ലോഡ്​ജി വിപണിയിലെത്തിക്കുന്നത്​. പെർഫോമൻസ്​, കംഫേർട്ട്​, സേഫ്​റ്റി, സ്​പേസ്​, ഇന്ധനക്ഷമത എന്നിവയിലെല്ലാമാണ്​ പ്രധാനമായും മാറ്റങ്ങൾ.

എം.യു.വി വിപണിയിൽ ആരും കൂടുതലായി നിക്ഷേപം നടത്തുന്നില്ല. കുറഞ്ഞ വിലയിൽ ലോകോത്തര നിലവാരത്തിലുള്ള കാർ ഇതാണ്​  ലോഡ്​ജിയെന്ന്​ റെനോ ഇന്ത്യയുടെ സി.ഇ.ഒ സുമിത്​ സാവ്​നേ പറഞ്ഞു.

വിലയിലാവും ലോഡ്​ജി പ്രധാനമായും സ്​കോർ ചെയ്യുക സെഗ്​മെൻറിലെ മറ്റ്​ കാറുകളുമായി താരത്മ്യം ചെയ്യു​േമ്പാൾ ലോഡ്​​ജിയുടെ വില കുറവാണ്​. ​ ടൊയോ​േട്ടായുടെ ഇന്നോവയോടടക്കം ഏറ്റുമുട്ടാൻ കെൽപ്പുള്ള വാഹനമാണ്​ ലോഡ്​ജി എന്ന്​ പല വാഹനവിദഗ്​ധരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അത്​ എത്രത്തോളം സാധിക്കുമെന്ന്​ കണ്ടറിയണം. 2015 ഏപ്രിലിലാണ്​ റെനോ ലോഡ്​ജിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്​. അന്ന്​ 8.19 ലക്ഷം മുതൽ 16 ലക്ഷം വരെയായിരുന്നു റെനോ ലോഡ്​ജിയുടെ വിവിധ മോഡലുകളുടെ വില. ലോകവിപണിയിൽ ഡാസിയ ​ലോഡ്​ജി എന്ന പേരിലാണ്​ റെനോ കാർ വിറ്റുകൊണ്ടിരിക്കുന്നത്​. ഇപ്പോഴത്തെ ലോഡ്​ജി മോഡൽ മികച്ച അഭിപ്രായവുമായാണ്​ മുന്നേറുന്നത്​. ​കാറിന്​ പരിപാലന ചെലവ്​ കുറവാണെന്നും കൂടുതൽ ഇന്ധനക്ഷമത ലഭിക്കുന്നുണ്ടെന്നുമാണ്​ ലോഡ്​ജി ഉപയോഗിക്കുന്നവരുടെ പക്ഷം.

1.5 ലിറ്ററി​െൻറ എഞ്ചിനുമായാണ്​ ലോഡ്​ജി വിപണിയിലെത്താൻ പോവുന്നത്​. 7,8 സീറ്റ്​ ഒാപ്​ഷനുകളിൽ ലഭ്യമാവും. ആറ്​ സ്​പീഡ്​ മാനുവലാണ്​ ട്രാൻസ്​മിഷൻ. ലിറ്ററിന്​ 21.04 കിലോ മീറ്ററാണ്​ പരമാവധി ലഭിക്കുന്ന ഇന്ധനക്ഷമത. വിശാലമായ ഉൾവശമാണ്​ കാറി​െൻറ മറ്റൊരു പ്രത്യേകത. എ.ബി.എസ്​്​്​, ഇ.ബി.ഡി ബ്രേക്കിംങ്​ സംവിധാനമെല്ലാം കാറിൽ റെനോ ലഭ്യമാക്കിയിട്ടുണ്ട്​.
പല കാർ നിർമ്മതാക്കളും അവരുടെ എം.യു.വി പ്ലാറ്റ്​ഫോമിലുള്ള കാറുകളി​ൽ നിക്ഷേപത്തി​െൻറ തോത്​  കുറച്ചിട്ടുണ്ട്​ ഇത്​ ​തങ്ങൾക്ക്​ ഗുണകരമാവുമെന്നാണ്​ റെനോയുടെ കണക്ക്​ കൂട്ടൽ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Renault Lodgy
News Summary - Renault to roll out Lodgy variant for fleet segment at Rs 9.43 lakh
Next Story