എസ്-പ്രസോയെ നേരിടാൻ മുഖം മിനുക്കി ക്വിഡെത്തി
text_fieldsമാരുതിയുടെ ചെറു ഹാച്ച് എസ്-പ്രസോ വിപണിയിലെത്തിയതിന് പിന്നാലെ മുഖം മിനുക്കി റെനോ ക്വിഡ്. ചെറു മാറ്റങ്ങ ളോടെയാണ് ക്വിഡിൻെറ പുതിയ കരുത്തൻ വിപണിയിലേക്ക് എത്തുന്നത്. 2.83 ലക്ഷം മുതൽ 4.85 ലക്ഷം വരെയാണ് വില.
ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണക്കുന്ന 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം പുതുതായി എത്തിയതാണ് പ്രധാന പ്രത്യേകത. ട്രൈബറിലുള്ള അതേ ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് ക്വിഡിലും ഉൾപ്പെടുത്തിയിരിക്കുന്നത്. . ഗ്ലൗബോക്സിന് മുകളിലുള്ള സ്റ്റോറേജ് സ്പേസ് പുതിയ ക്വിഡിലില്ല. ആ സ്ഥാനത്ത് ഇപ്പോൾ പാസഞ്ചർ എയർബാഗ് എത്തിയിരിക്കുന്നു. ആർ.എക്സ്.ടി, ക്ലൈംബർ വകഭേദങ്ങളിൽ മാത്രമാണ് പാസഞ്ചർ എയർബാഗുള്ളത്.
ചൈനീസ് വിപണിയിൽ പുറത്തിറങ്ങിയ ക്വിഡ് ഇ.വിയുമായി സാമ്യമുള്ള ഡിസൈനാണ് പുതിയ മോഡലിന്. ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ സ്പ്ലിറ്റ് ഹെഡ്ലാമ്പ്, പുതിയ ഗ്രില്ല്, വീൽ കവർ എന്നിവയെല്ലാം മുഖം മിനുക്കിയെത്തുന്ന ക്വിഡിലെ ഡിസൈൻ സവിശേഷതകളാണ്.
വീലിൻെറ വലിപ്പം 13 ഇഞ്ചിൽ നിന്ന് 14 ഇഞ്ചാക്കി ഉയർത്തിയിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 188 എം.എമ്മായി മാറ്റം വരുത്തിയിട്ടുണ്ട്. ബി.എസ് 6 നിലവാരത്തിലുള്ള 0.8 ലിറ്റർ പെട്രോൾ എൻജിനും 1.0 ലിറ്റർ 3 സിലിണ്ടർ എൻജിനും മാറ്റമില്ലാതെ പുതിയ ക്വിഡിലും തുടരും. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.എം.ടി ട്രാൻസ്മിഷനും ഉൾക്കൊള്ളിച്ചിരിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
