കാടും മലയും താണ്ടാൻ പുതിയ ഡസ്​റ്റർ 

20:40 PM
10/02/2020
DUSTER

കാടും മലയും ഭയക്കാത്ത പോരാളിയാണ് റെനോയുടെ​ ഡസ്​റ്റർ. പുറത്തിറങ്ങിയത്​ മുതൽ വിൽപനയിൽ വൻ ക​ുതിച്ച്​ ചാട്ടമുണ്ടാക്കാൻ ഡസ്​റ്ററിന്​ കഴിഞ്ഞിട്ടുണ്ട്​. ഡൽഹി ഓ​ട്ടോ എക്​സ്​പോയിലും റെനോയുടെ പവലിയനിൽ ആളെക്കൂട്ടിയത്​ ഡസ്​റ്ററായിരുന്നു. പുതിയ എൻജിൻ കരുത്തിലെത്തുന്ന ബി.എസ്​ 6 ഡസ്​റ്ററാണ്​ റെനോ ഓ​ട്ടോ എക്​സ്​പോയിൽ അവതരിപ്പിച്ചത്​.

1.3 ലിറർ എൻജിനാണ്​ കൂട്ടിച്ചേർത്തത്​. 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്​ഡ്​ പെട്രോൾ എൻജിനിൻെറ കരുത്ത്​ 153 ബി.എച്ച്​.പിയാണ്​ 250 എൻ.എം ടോർക്കും എൻജിൻ നൽകും. പഴയ എൻജിനുമായി താരതമ്യം ചെയ്യു​േമ്പാൾ കരുത്ത്​ 48 ബി.എച്ച്​.പി വർധിച്ചിട്ടുണ്ട്​. ആറ്​ സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷനൊപ്പം സി.വി.ടി ഓ​േട്ടാമാറ്റിക്​ ട്രാൻസ്​​മിഷനും ഡസ്​റ്ററിൽ റെനോ ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

ഒരു തവണ മുഖം മിനുക്കി പുറത്തിറങ്ങിയതിനാൽ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾക്ക്​ റെനോ മുതിർന്നിട്ടില്ല. ഹെഡ്​ലാമ്പ്​, എൽ.ഇ.ഡി ടെയിൽലാമ്പ്​, ബംപർ എന്നിവയിലെല്ലാം റെനോ നേരത്തെ തന്നെ മാറ്റം വരുത്തിയിരുന്നു.

Loading...
COMMENTS