സി.വി.ടി ട്രാൻസ്മിഷനുമായി ഡസ്റ്റർ
text_fieldsന്യൂഡൽഹി: പ്രമുഖ കാർ നിർമാതാക്കളായ റെനോ സി.വി.ടി ട്രാൻസ്മിഷനോട് കൂടിയ പുതിയ ഡസ്റ്റർ വിപണിയിലെത്തിച്ചു. 10.32 ലക്ഷമാണ് പുതിയ കാറിെൻറ വില. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള പെട്രോൾ ഡസ്റ്ററും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 8.49 ലക്ഷം മുതൽ 9.3 ലക്ഷം വരെയാണ് മാനുവൽ ട്രാൻസ്മിഷൻ ഡസ്റ്ററിെൻറ വില.
ആറ് സ്പീഡ് എക്സ്-ട്രോണിക് സി.വി.ടി ഗിയർബോക്സാണ് പുതിയ ഡസ്റ്റററിെൻറ ട്രാൻസ്മിഷൻ. റെനോയുടെ ഉൽപ്പന്ന നിരയിൽ പ്രധാന സ്ഥാനം വഹിക്കുന്ന കാറാണെന്ന് ഡസ്റ്ററെന്ന് കമ്പനിയുടെ ഒാപ്പറേഷൻസ് സി.ഇ.ഒ സുമിത് സാവ്നേ പറഞ്ഞു. പുതിയ സി.വി.ടി ട്രാൻസ്മിഷനോട് കൂടിയ മോഡൽ തങ്ങളുടെ ഉൽപ്പന്ന നിരയെ കൂടുതൽ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വളർന്ന് വരുന്ന ഇന്ത്യൻ വാഹന വിപണിയിൽ പുതിയ ഡസ്റ്റർ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും സാവ്നേ കൂട്ടിച്ചേർത്തു.
1.3 ലിറ്റർ പെട്രോൾ എൻജിനാണ് പുതിയ ഡസ്റ്ററിെൻറ ഹൃദയം. സ്റ്റിയറിങ് വീലിലെ ഒാഡിയോ ഫോൺ നിയന്ത്രണ സംവിധാനങ്ങൾ, പിൻവശത്ത് വായിക്കുന്നതിനായി നൽകിയിരിക്കുന്ന ലൈറ്റുകൾ, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററുകൾ എന്നിവയാണ് ഡസ്റ്ററിലെ പ്രധാനമാറ്റങ്ങൾ. ഇന്ത്യയിൽ ഡീസൽ ഡസ്റ്ററിെൻറ 1.6 ലക്ഷം യൂണിറ്റുകളാണ് റെനോ ഇതുവരെ വിറ്റഴിച്ചത്. 100 രാജ്യങ്ങളിൽ റെനോ ഡസ്റ്ററിനെ പുറത്തിറക്കുന്നുണ്ട്. അഞ്ച് രാജ്യങ്ങളിൽ നിന്നാണ് നിർമാണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
