Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസുരക്ഷ കൂട്ടി, പുതു...

സുരക്ഷ കൂട്ടി, പുതു ഫീച്ചറുകളുമായി ഇഗ്​നിസ്​

text_fields
bookmark_border
IGNIS
cancel

സുരക്ഷ കൂട്ടി പുതിയ ഫീച്ചറുകളുമായി ഇഗ്​നിസി​​​െൻറ പുതിയ പതിപ്പ്​ അവതരിപ്പിച്ച്​ മാരുതി. 4.79 ലക്ഷത്തിലാണ്​ പു തിയ ഇഗ്​നി​സി​​​െൻറ വില തുടങ്ങുന്നത്​. റിവേഴ്​സ്​ പാർക്കിങ്​ അസിസ്​റ്റ്​ സിസ്​റ്റം, കോ-ഡ്രൈവർ സീറ്റ്​ ബെൽറ്റ്​ റിമൈൻഡർ, ഹൈ സ്​പീഡ്​ അലേർട്ട്​ സിസ്​റ്റം എന്നിവ ഇഗ്​നിസിൽ സ്​റ്റാൻഡേർഡായി നൽകിയിട്ടുണ്ട്​.

റോഡിലെ സാന്നിധ്യം വർധിപ്പിക്കാനായി റൂഫ്​ റെയിലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​​. സെറ്റ, ആൽഫ വേരിയൻറുകളിലാണ്​ റൂഫ്​ റെയിലുകൾ നൽകിയിട്ടുള്ളത്​​. ഡ്യുവൽ ഫ്രണ്ട്​ എയർബാഗ്​, എ.ബി.എസ്​, ഇ.ബി.ഡി എന്നിവയും പുതിയ ഇഗ്​നിസിലുണ്ട്​.

ചൈൽഡ്​ സീറ്റ്​ സിസ്​റ്റമാണ്​ മറ്റൊരു സവിശേഷത. എൻജിനിൽ മാറ്റങ്ങൾക്ക്​ മാരുതി മുതിർന്നിട്ടില്ല. പുതിയ 1.2 ലിറ്റർ പെട്രോൾ എൻജിൻ 83 എച്ച്​.പി കരുത്തും 113 എൻ.എം ടോർക്കും നൽകും. അഞ്ച്​ സ്​പീഡ്​ മാനുവൽ ആൻഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. 2017ലാണ്​ മാരുതി ഇഗ്​നിസിനെ ഇന്ത്യൻ വിപണിയിലിറക്കിയത്​. കാറി​​​െൻറ ചില വേരിയൻറുകളുടെ വിലയും മാരുതി കുറച്ചിട്ടുണ്ട്​.

Show Full Article
TAGS:Ignis maruthi suzki Safety Features automobile malayalam news 
News Summary - Refreshed Maruti Suzuki Ignis launched-Hotwheels
Next Story