റേഞ്ച്​ റോവർ സ​്​പോർട്ടി​െൻറ പുതിയ വകഭേദം പുറത്തിറങ്ങി

14:31 PM
22/05/2019
RANGE-ROWER-23

ജാഗ്വാർ ലാൻഡ്​ റോവർ റേഞ്ച്​ റോവർ സ്​പോർട്ടി​​െൻറ പുതിയ വകഭേദം പുറത്തിറക്കി. 2 ലിറ്റർ പെട്രോൾ എൻജിൻ കൂട്ടിച്ചേർത്താണ്​ പുതിയ സ്​പോർട്ടി​​െൻറ അവതാരപ്പിറവി. എസ്​, എസ്​.ഇ, എച്ച്​.എസ്​.ഇ എന്നിങ്ങനെ മൂന്ന്​ വകഭേദങ്ങളിലെത്തുന്ന മോഡലിന്​ 86.71 ലക്ഷമാണ്​ ഷോറും വില. 

2 ലിറ്റർ ട്വിൻ സ്​ക്രോൾ ടർബോചാർജർ പെട്രോൾ എൻജിൻ 296 ബി.എച്ച്​.പി കരുത്തും 400 എൻ.എം ടോർക്കുമേകും. 7.1 സെക്കൻഡിൽ 0-100ലേക്ക്​ കുതിക്കാനും സ്​പോർട്ടിനാകും. നേരത്തെ 3 ലിറ്റർ ഡീസൽ എൻജിനിൽ മാത്രമാണ്​ സ്​പോർട്ട്​ പുറത്തിറങ്ങിയിരുന്നത്​. ഡീസൽ വകഭേദത്തിൽ പുറത്തിറങ്ങിയ സ്​പോർട്ടിന്​ 99.48 ലക്ഷം മുതൽ 1.74 കോടി രൂപ വരെയായിരുന്നു വില.

റേഞ്ച്​ റോവറി​​െൻറ തനത്​ ശൈലിയിൽ നിന്ന്​ മാറാതെ എങ്കിലും പുതിയതെന്ന്​ തോന്നിപ്പിക്കുന്ന ഗ്രില്ലാണ്​ സ്​പോർട്ടിന്​ നൽകിയിട്ടുള്ളത്​. ഡേ ടൈം റണ്ണിങ്​ ലൈറ്റുകളോട്​ കൂടിയ മാട്രിക്​സ്​ ഹെഡ്​ലാമ്പ​ും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇല്യുമിനേറ്റിങ്​ ടേൺ ഇൻഡിക്കേറ്ററുകളാണ്. അലോയ്​ വീലുകൾക്കും പുതിയ ഡിസൈൻ നൽകാൻ റേഞ്ച്​ റോവർ ശ്രദ്ധിച്ചിട്ടുണ്ട്​. ഇരട്ട എകസ്​ഹോസ്​റ്റുകളുമായിട്ടാവും പുതിയ മോഡൽ വിപണിയിലേക്ക്​ എത്തുക.

Loading...
COMMENTS