റേഞ്ച് റോവർ സ്പോർട്ടിെൻറ പുതിയ വകഭേദം പുറത്തിറങ്ങി
text_fieldsജാഗ്വാർ ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ടിെൻറ പുതിയ വകഭേദം പുറത്തിറക്കി. 2 ലിറ്റർ പെട്രോൾ എൻജിൻ കൂട്ടി ച്ചേർത്താണ് പുതിയ സ്പോർട്ടിെൻറ അവതാരപ്പിറവി. എസ്, എസ്.ഇ, എച്ച്.എസ്.ഇ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലെത ്തുന്ന മോഡലിന് 86.71 ലക്ഷമാണ് ഷോറും വില.
2 ലിറ്റർ ട്വിൻ സ്ക്രോൾ ടർബോചാർജർ പെട്രോൾ എൻജിൻ 296 ബി.എച്ച്.പി കരുത്തും 400 എൻ.എം ടോർക്കുമേകും. 7.1 സെക്കൻഡിൽ 0-100ലേക്ക് കുതിക്കാനും സ്പോർട്ടിനാകും. നേരത്തെ 3 ലിറ്റർ ഡീസൽ എൻജിനിൽ മാത്രമാണ് സ്പോർട്ട് പുറത്തിറങ്ങിയിരുന്നത്. ഡീസൽ വകഭേദത്തിൽ പുറത്തിറങ്ങിയ സ്പോർട്ടിന് 99.48 ലക്ഷം മുതൽ 1.74 കോടി രൂപ വരെയായിരുന്നു വില.
റേഞ്ച് റോവറിെൻറ തനത് ശൈലിയിൽ നിന്ന് മാറാതെ എങ്കിലും പുതിയതെന്ന് തോന്നിപ്പിക്കുന്ന ഗ്രില്ലാണ് സ്പോർട്ടിന് നൽകിയിട്ടുള്ളത്. ഡേ ടൈം റണ്ണിങ് ലൈറ്റുകളോട് കൂടിയ മാട്രിക്സ് ഹെഡ്ലാമ്പും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇല്യുമിനേറ്റിങ് ടേൺ ഇൻഡിക്കേറ്ററുകളാണ്. അലോയ് വീലുകൾക്കും പുതിയ ഡിസൈൻ നൽകാൻ റേഞ്ച് റോവർ ശ്രദ്ധിച്ചിട്ടുണ്ട്. ഇരട്ട എകസ്ഹോസ്റ്റുകളുമായിട്ടാവും പുതിയ മോഡൽ വിപണിയിലേക്ക് എത്തുക.
