Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമഴക്കാല ഡ്രൈവിങ്​...

മഴക്കാല ഡ്രൈവിങ്​ ശ്രദ്ധയോടെ

text_fields
bookmark_border
മഴക്കാല ഡ്രൈവിങ്​ ശ്രദ്ധയോടെ
cancel

ഏല്ലാവർക്കും സന്തോഷം നൽകുന്ന കാലമാണ്​ മഴക്കാലം. എന്നാൽ, വാഹനങ്ങളെ സംബന്ധിച്ച്​ മഴക്കാലം അത്ര നല്ലതല്ല. ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ വാഹനങ്ങൾക്ക്​ പല പ്രശ്​നങ്ങളുമുണ്ടാകും. ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്ന കാലവും മഴക്കാലം തന്നെ. അൽപം കരുതലോടെ വാഹനമോടിച്ചാൽ മഴക്കാല ഡ്രൈവിങ്​ ആസ്വാദ്യകരമാക്കാം.

റോഡുകളിലെ കുഴികളെ സൂക്ഷിക്കാം
റോഡുകളിലെ കുഴികളാണ്​ മഴക്കാലത്ത്​ വാഹനങ്ങൾ ഏറ്റവുമധികം ഭീഷണിയാവുക. കുഴികളിൽ വെള്ളം കെട്ടികിടന്ന്​ അത്​ അപകടമുണ്ടാക്കും. റോഡി​​​െൻറ വശങ്ങളിലാണ്​ കൂടതൽ വെള്ളം കെട്ടി ഉണ്ടാവുക. അതുകൊണ്ട്​ പരമാധി വേഗത കുറച്ച്​ മധ്യഭാഗത്ത്​ കൂടെ വാഹനം ഒാടിക്കാൻ ശ്രദ്ധിക്കുക. വെള്ളക്കെട്ടിൽ വാഹനം ഇറക്കാതിരിക്കുക.

കൃത്യമായ പരിപാലനം അത്യാവശ്യം
മഴക്കാലത്ത്​ വാഹനത്തെ കൃത്യമായി പരിപാലിക്കണം. ടയറുകളാണ്​ ശ്രദ്ധയർഹിക്കുന്ന മുഖ്യഘടകം. മഴക്കാലത്തിന്​ മുമ്പ്​ ടയറി​​​െൻറ നിലവാരം പരിശോധിക്കുന്നതാണ്​ ഉത്തമം. ​അലൈൻമ​​െൻറും വീൽ ബാലൻസിങ്ങും കൃത്യമാക്കുകയും ടയർ പ്രഷർ നിശ്​ചിത അളവിൽ നില നിർത്തുകയും വേണം. ബ്രേക്ക്​ പാനലിനും മികച്ച ശ്രദ്ധ കൊടുത്തേ മതിയാകു. ഹെഡ്​ലൈറ്റ്​, ബ്രേക്ക്​ ലൈറ്റ്​, ഇൻഡിക്കേറ്റർ, വൈപ്പർ ഇവയൊക്കെ കൃത്യമായി പ്രവർത്തിക്കുന്നു​ണ്ടോ എന്ന്​ ഉറപ്പു വരുത്തണം. അത്യാവശ്യം നന്നാക്കാൻ വേണ്ട ഉപകരണങ്ങൾ കൈയിൽ കരുതിയാൽ വാഹനം വഴിയിൽ കിടക്കാതെ നോക്കാം.

ഡ്രൈവിങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കനത്ത മഴയുള്ളപ്പോൾ ഹെഡ്​ലൈറ്റിട്ട്​ വാഹനം ഒാടിക്കാൻ ശ്രമിക്കുക. വലിയ വാഹനങ്ങളുടെ തൊട്ട്​ പിറകിൽ വാഹനമോടിച്ചാൽ ഇവയുടെ ടയറുകളിൽ നിന്ന്​ ചെളി തെറിച്ച്​ കാഴ്​ചക്ക്​ പ്രശ്​നമുണ്ടാക്കും. അതുകൊണ്ട്​ വലിയ വാഹനങ്ങളിൽ നിന്ന്​ നിശ്​ചിത അകലം പാലിച്ച്​ മാത്രം വാഹനം ഒാടിക്കുക. വളവുകൾ സൂക്ഷിച്ച്​ തിരിയുക. അമിതവേഗത മഴക്കാലത്ത്​ അപകടങ്ങൾ ക്ഷണിച്ച്​ വരുത്തും. മഴക്കാലത്ത്​ റോഡിൽ പ്രതീക്ഷച്ച​േത്ര ഗ്രിപ്പ്​ കിട്ടില്ല. ഇതിനൊപ്പം അമിത വേഗത കൂടിയായാൽ അത്​ അപകടത്തിനുള്ള പ്രധാന കാരണമാവും.

മഴക്കാലത്ത്​ നേരത്തെ വീടുകളിൽ നിന്ന്​ ഇറങ്ങാൻ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ വരുന്ന​ ​വൻ ബ്ലോക്കുകൾ മഴക്കാലത്ത്​ യാത്രയുടെ സമയം വർധിപ്പിക്കും. സഡൻ ബ്രേക്കിങ്​ പരമാധി ഒഴിവാക്കുക. മുന്നിലെയും പിന്നിലെയും ബ്രേക്കുകൾ ഒരുമിച്ച്​ പിടിച്ചാൽ ടയർ ലോക്കാകാനും അപകടമുണ്ടാകാനും സാധ്യതയുണ്ട്​. സീബ്ര ക്രോസിങ്ങിൽ ബ്രേക്ക്​ ചെയ്യു​​േമ്പാൾ പ്രത്യേകം ശ്രദ്ധിക്കുക. പെയിൻറ്​ ചെയ്​ത്​ സ്ഥലത്ത്​ ഗ്രിപ്പ്​ കുറയാനുള്ള സാധ്യതയു​ണ്ട്​. ഇത്​ മുന്നിൽ കണ്ട്​ വേണം ബ്രേക്കിങ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainDriving
News Summary - rain seson driving
Next Story