Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജെയിംസ്​ ബോണ്ടിൻെറ...

ജെയിംസ്​ ബോണ്ടിൻെറ പടക്കുതിര ആസ്​റ്റൺ മാർട്ട്​ ഡി.ബി 5 ലേലത്തിന്​

text_fields
bookmark_border
aston-martin-db5
cancel

കാലിഫോർണിയ: ജെയിംസ്​ ബോണ്ട്​ ചിത്രങ്ങളിലൂടെ വാഹനപ്രേമികളുടെ മനസിൽ ഇടംപിടിച്ച 1965 ആസ്​റ്റൺ മാർട്ട്​ ഡി.ബി 5 ല േലത്തിന്​ വെക്കുന്നു. അമേരിക്കയിലെ ഒരു ലേല കമ്പനിയാണ്​ കാർ വിൽപനക്ക്​ വെച്ചിരിക്കുന്നത്​. ഏകശേം 40 മുതൽ 60 ലക്ഷം വരെയായിരിക്കും ജെയിംസ്​ ബോണ്ട്​ ചിത്രങ്ങളിലൂടെ തരംഗമായ കാറിൻെറ വില.

ഗോൾഡ്​ഫിംഗർ, തണ്ടർബാൾ എന്നീ രണ്ട്​ ചിത്രങ്ങളിലാണ്​ ഡി.ബി 5 ജെയിംസ്​ബോണ്ടിൻെറ സാരഥിയായി എത്തിയത്​. ഇതിൽ തണ്ടർബാൾട്ടിൻെറ പ്രചാരണാർഥം കാർ അമേരിക്ക മുഴുവൻ സഞ്ചരിക്കുകയും ചെയ്​തു.

ശത്രുക്കളെ തുരുത്താൻ ബോണ്ടിനെ സഹായിക്കുന്ന നിരവധി ഗാഡ്​ജറ്റുകളുമായിട്ടായിരുന്നു കാർ നിർമിച്ചത്​​. ബുള്ളറ്റ്​ പ്രൂഫ്​ സ്​ക്രീൻ, തിരിയുന്ന നമ്പർ പ്ലേറ്റുകൾ, ഫെൻഡറുകളിൽ മിഷ്യൻ ഗൺ, ശത്രുകൾ അടുത്തെത്താതിരിക്കാൻ സ്ലാഷറുകൾ, പാസഞ്ചർ സീറ്റ്​ ഒഴിവാക്കാനുള്ള സംവിധാനം തുടങ്ങി നിരവധി പ്രത്യേകതകളുമായിട്ടാണ്​ കാർ അന്ന്​ പുറത്തിറങ്ങിയത്​. റൈറ്റ്​ ഹാൻഡ്​ ​ൈ​ഡ്രവായ ഡി.ബി 5ൽ രണ്ട്​ പേർക്ക്​ സഞ്ചരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileAston MartinDB5s
News Summary - One of James Bond's Aston Martin DB5s up for sale-Hotwheels
Next Story