കാത്തിരിപ്പ്​ നീളില്ല കിക്​സ്​ ബുക്കിങ്​ തുടങ്ങുന്നു

13:24 PM
12/12/2018
NISSAN-KICKS-23

നിസാ​​െൻറ കോംപാക്​ട്​ എസ്​.യു.വി കിക്ക്​സി​​െൻറ ബുക്കിങ്​ തുടങ്ങുന്നു. ഡിസംബർ 14 മുതൽ കിക്​സി​​െൻറ ബുക്കിങ്​ ആരംഭിക്കുമെന്നാണ്​ നിസാൻ അറിയിച്ചിരിക്കുന്നത്​. ജനുവരിയിലാവും കാർ വിപണിയിലെത്തുക. നേര​െ​ത്ത ഡിസംബർ 10 മുതൽ ബുക്കിങ്​ ആരംഭിക്കുമെന്ന്​ അറിയിച്ചിരുന്നുവെങ്കിലും നീണ്ടു പോവുകയായിരുന്നു.

സ്​പോർട്ടി​യായ രൂപമാണ്​ കിക്ക്​സിനായി നിസാൻ നൽകിയിരിക്കുന്നത്​. ഹെഡ്​ലാമ്പ്​, ഫോഗ്​ലാമ്പ്​, ബോണറ്റ്​ തുടങ്ങിയവ​െയല്ലാം സ്​പോർട്ടി ലുക്കിലാണ്​. വലിയ എയർ ഡാമും ബംബറിൽ ഇടംപിടിച്ചിട്ടുണ്ട്​. സ്​പോക്ക്​ അലോയ്​ വീലുകൾ, ഷാർക്ക്​ ഫിൻ ആൻറീന, സ്​കിഡ്​ പ്ലേറ്റ്​, പ്ലാസ്​റ്റിക്​ ക്ലാഡിങ്​ എന്നിവയെല്ലാമാണ്​ എക്​സ്​റ്റീരിയറിലെ പ്രധാന സവിശേഷതകൾ.

ബ്ലാക്കി​​െൻറയും ബ്രൗണി​​െൻറയും സംയോജനമാണ്​ ഇൻറീരിയർ. ഡാഷ്​ബോർഡിലെയും ഡോറിലെയും ബ്രൗൺ പാനൽ ലെതറിൽ നിർമിച്ചതാണ്​. ലെതറിൽ തന്നെയുള്ള സീറ്റുകളും സ്​റ്റിയറിങ്​ വീലുകളും കാറിന്​ ആഡംബരം നൽകുന്നുണ്ട്​. ഇതിനൊപ്പം ഡിജിറ്റൽ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്ററും ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റവും നൽകിയിട്ടുണ്ട്​.

104 ബി.എച്ച്​.പി കരുത്തും 142 എൻ.എം ടോർക്കുമേകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനിലും 108 ബി.എച്ച്​.പി കരുത്തും 240 എൻ.എം ടോർക്ക്​ നൽകുന്ന ഡീസൽ എൻജിനിലും മോഡൽ വിപണിയിലെത്തും. ആറ്​ സ്​പീഡ്​ മാനുവൽ ആയിരിക്കും ട്രാൻസ്​മിഷൻ. 10 മുതൽ 15 ലക്ഷം വരെയായിരിക്കും വില.
 

Loading...
COMMENTS