Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനിസാ​െൻറ വൈദ്യുത ഇല

നിസാ​െൻറ വൈദ്യുത ഇല

text_fields
bookmark_border
നിസാ​െൻറ വൈദ്യുത ഇല
cancel

ഇന്ത്യയിൽ നടപ്പാക്കിയ ചരക്ക്​ സേവന നികുതി പരിശോധിച്ചാൽ ഒരുകാര്യം വ്യക്​തമാകും. രാജ്യം വൈദ്യുതി ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളെ ഇരു​ൈകയും നീട്ടി സ്വീകരിക്കുകയാണ്​. ​ൈവദ്യുതി വാഹനങ്ങൾക്ക്​ നേരത്തെ 20.5 ശതമാനമായിരുന്ന നികുതി​ 12 ആയാണ്​ കുറയുക. പക്ഷേ ഇന്ത്യയിൽ ഉപഭോക്​താക്കൾക്ക്​ തെരഞ്ഞെടുക്കാൻ അധികം വൈദ്യുത വാഹനങ്ങളില്ല എന്നതാണ്​ യാഥാർഥ്യം. 2030ഒാടെ രാജ്യം മുഴുവൻ വൈദ്യുതി വാഹനങ്ങളാക്കും എന്ന ചില അവകാശവാദങ്ങൾ ഭരണകൂടം ഉയർത്തുന്നുണ്ട്​. ഇതൊരു അമിതാവേശ പ്രകടനമാണ്​. അതൊരിക്കല​ും സാധ്യമാ​വുകയുമില്ല. എങ്കിലും ഭാവിയുടെ ഇന്ധനം എന്ന നിലയിൽ ​ൈവദ്യുതിക്ക് അനന്തസാധ്യതകളുണ്ട്​. ഇൗയവസരത്തിൽ ലോകത്തിലെ ഏറ്റവും സഫലീകൃതമായ വൈദ്യുത വാഹനത്തെപറ്റി ചർച്ചചെയ്യുന്നത്​ ഉചിതമായിരിക്കും. 

നിസാൻ ലീഫ്​ ആണ്​ ആ വാഹനം. 2010ലാണ്​ നിസാൻ തങ്ങളുടെ ഒാമനയെ ആദ്യമായി ലോകത്തിന്​ മുന്നിൽ അവതരിപ്പിച്ചത്​. ​2017 ആയപ്പോഴേക്കും 2,50,000 ലീഫുകൾ ലോകത്താകമാനം വിറ്റഴിച്ച് നിസാൻ കരുത്ത്​ തെളിയിച്ചു. ഏറ്റവും കുടുതൽ വാഹനങ്ങൾ വിറ്റത്​ അമേരിക്കയിലാണ്​. ഒരു വാഹനത്തി​​​െൻറ ജയശേഷി തെളിയിക്കാൻ നിലവിലെ ലോകക്രമത്തിൽ ആദ്യം ക്ഷമത തെളിയിക്കേണ്ടത്​ അമേരിക്കൻ വിപണിയിലാണ്​. ആ പരീക്ഷയിൽ ലീഫ്​ മികച്ച വിജയമായിരുന്നു.

വൈദ്യുതി വാഹനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അതി​​​െൻറ ചോർന്ന്​ പോകുന്ന കരുത്ത്​ നിലനിർത്തുക എന്നതാണ്​. അതായത്​ ബാറ്ററി ചാർജ്​ തീരുക എന്ന പ്രതിസന്ധിയെ അതിജീവിക്കുകയാണ്​ പ്രധാനമെന്നർഥം. ഇത്​ പരിഹരിക്കാൻ ഹൈബ്രിഡുകളെ ഇറക്കുകയാണ്​ നിർമാതാക്കൾ സാധാരണ ചെയ്യുക. ഏതെങ്കിലും പ്രകൃതി ഇന്ധനവും വൈദ്യുതി എൻജിനും കൂട്ടിച്ചേർത്ത്​ വാഹനം ഇറക്കും. ലീഫിൽ ഇത്​ സാധ്യമല്ല. കാരണം ലീഫ്​ നൂറ്​ ശതമാനവും വൈദ്യുതി കാറാണ്​. ചാർജ്​ തീർന്നാൽ വഴിയിൽ കിടക്കുകയേ തരമുള്ളു. 

ഇനി ലീഫി​​​െൻറ വിവിധ മേഖലകളിലെ പ്രത്യേകതകൾ നോക്കാം. 30 കിലോവാട്ട്​ കരുത്തുള്ള ലിഥിയം അയൺ ബാറ്ററി 107 ബി.എച്ച്​.പി കരുത്ത്​ ഉൽപാദിപ്പിക്കും. 240 കിലോഗ്രാം ഭാരമുള്ള അസാധാരണ ബാറ്ററിയാണിത്​. ഒറ്റത്തവണ ചാർജ്​ ചെയ്​താൽ 172 കിലോമീറ്റർ യാത്രചെയ്യാം. പൂജ്യത്തിൽനിന്ന്​ 100​ കിലോമീറ്റർ വേഗമാർജിക്കാൻ 11.00 സെക്കൻഡ്​ മതി. നൂറ്​ കിലോമീറ്റർ വേഗത്തിൽ കുതിക്കാനും ലീഫിനാകും. ഇതൊക്കെ നിലവിലെ ലീഫി​​​െൻറ പ്രത്യേകതകളാണ്​. 

2018ൽ വരാൻ പോകുന്ന പുതുപുത്തൻ മോഡലിൽ നിലവിലെ പ്രത്യേകതകളുടെ കുതിച്ചുചാട്ടമാകും ഉണ്ടാകുക. റിപ്പോർട്ടുകളനുസരിച്ച്​ ഒറ്റച്ചാർജിങ്ങിൽ 500 കിലോമീറ്ററിന്​ മുകളിൽ സഞ്ചരിക്കാൻ പ​ുത്തൻ ലീഫിനാകും. ഇനിയിപ്പോൾ നമ്മുടെ നാട്ടിൽ കാണുന്നപോലെ കഷ്​ടിച്ച്​ രണ്ടുപേർക്കിരിക്കാവുന്ന കുഞ്ഞൻ വാഹനമാണിതെന്ന്​ ചിലർ ധരിക്കുന്നുണ്ടാകും. എന്നാലിതുകൂടി കേ​േട്ടാളൂ. 4445 എം.എം നീളവും 1770 എം.എം വീതിയും 1550 എം.എം വീതിയുമുള്ള വമ്പൻ കാറാണിത്​.
 

ഹ്യൂണ്ടായുടെ എലൈറ്റ്​ ​െഎ ട്വൻറിക്ക്​ 3985 എം.എം നീളവും 1734 എം.എം വീതിയും 1505 എം.എം നീളവുമാണ്​ ഉള്ളതെന്നറിയു​േമ്പാഴാണ്​ ലീഫി​​​െൻറ വലുപ്പം മനസ്സിലാകുക. കരിയും പുകയുമില്ലാത്ത, ശബ്​ദവും പണച്ചെലവുമില്ലാത്ത സുഖസുന്ദര യാത്രയാകും ലീഫിലെന്ന്​ ചുരുക്കം. ലീഫിനെ ഇന്ത്യയിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്​ നിസാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nissanautomobilemalayalam newsLeafelectric carteslacars
News Summary - nissan introduce new electric car leaf
Next Story